Here we are looking at how to track a consignment or parcel or speed post sent by us through Indian Postal Service very easily using a mobile phone or computer at home. Through this we can know the live location/status of the consignment sent by us. Through this, it is possible to know whether our product has reached the person to whom it should be delivered on time without losing it.

ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി നമ്മളയച്ച ഒരു ചരക്കോ സ്പീഡ്പോസ്റ്റോ എങ്ങനെയാണ് വീട്ടിലിരുന്നുകൊണ്ട് ഒരു മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വളരെ എളുപ്പം track ചെയ്യുന്നത് എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്. ഇതിലൂടെ നമ്മളയച്ച consignment ന്റെ Live location/status അറിയുവാൻ നമുക്ക് സാധിക്കുന്നതാണ്. ഇതിലൂടെ നമ്മുടെ സാധനം നഷ്ടപ്പെടാതെ എത്തിച്ചേരേണ്ട വ്യക്തിയുടെ അടുത്തേക്ക് കൃത്യസമയത്തിൽ അത് എത്തിച്ചേർന്നോ എന്ന് അറിയുവാൻ സാധിക്കുന്നതാണ്.

എന്തൊക്കെ കാര്യങ്ങളാണ് ഇതിനു ആവശ്യമായുള്ളത് ?

നമ്മൾ consignment അയക്കുമ്പോൾ ലഭ്യമാകുന്ന റെസിപ്റ്റിലെ consignment number മാത്രമാണ് ഓൺലൈനായി Track ചെയ്യുന്നതിന് ആവശ്യമായുള്ളത്.

എന്താണ് consignment number?

റെസിപ്റ്റിലെ ഏറ്റവും മുകളിൽ ആദ്യം തന്നെ നൽകിയിരിക്കുന്ന ഒരു unique code ആണ് consignment number. ഇത് ഉപയോഗിച്ചാണ് നമ്മൾ അയച്ച consignment നെ track ചെയ്യാൻ സാധിക്കുന്നത്.

എങ്ങനെ consignment ഓൺലൈനായി ട്രാക്ക് ചെയ്യാം?

ഇതിനായിട്ട് ഇന്ത്യ പോസ്റ്റിന്റെ( India post ) വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത് ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിരിക്കുന്നു.

വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ മെയിൻ പേജിൽ തന്നെ താഴേക്ക് വരുമ്പോൾ Track N Trace എന്ന ഒരു ഫോം കാണാം. അതിൽ കൺസൈൻമെൻറ് എന്നുള്ളത് സെലക്ട് ചെയ്യുക.

ശേഷം താഴെയായിട്ട് Enter consignment number എന്ന ഭാഗത്ത് കൺസൈൻമെൻറ് അയച്ചപ്പോൾ പോസ്റ്റ് ഓഫീസിൽ (post office) നിന്ന് ലഭിച്ച റെസിപ്റ്റിലുള്ള( receipt ) ഏറ്റവും മുകളിൽ ആദ്യം കാണുന്ന നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക. (eg: EL456265626IN )

ശേഷം താഴെയായി കാണുന്ന മാത്തമാറ്റിക്കൽ എക്സ്പ്രഷൻ ആൻസർ  നിർദിഷ്ട കോളത്തിൽ ടൈപ്പ് ചെയ്തു കൊടുക്കുക. ( eg: Evaluate the Expression 7-2= , Type 5)

ശേഷം Track Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇപ്പൊ നമുക്ക് നമ്മുടെ Consignment Status കാണാൻ സാധിക്കുന്നതാണ്. ഇതിൽ നമ്മുടെ കൺസൈൻമെൻറ് (consignment) ആയിട്ട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡീറ്റെയിൽ ആയിട്ട് കൊടുത്തിട്ടുണ്ടാകും അതോടൊപ്പം കൺസൈൻമെൻറ് സഞ്ചരിച്ച വഴികളും എത്തിച്ചേർന്ന ഡേറ്റും സമയവും എത്തിയ ഓഫീസും  കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

എങ്ങനെയാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യുന്നത് എന്ന Youtube Video കാണൂ..

ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ…

ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..