ഏഴു വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള ചെയ്ത കൃത്യത്തെക്കുറിച്ചും അതിൻറെ അനന്തരഫലങ്ങളെ കുറിച്ചും അറിയാൻ തക്ക പക്വത വന്നിട്ടില്ലാത്ത കുട്ടിയാണെങ്കിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 83 പ്രകാരം കുട്ടിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതാണ്.

കുറ്റം ചെയ്യാൻ ഇടയാക്കിയ സന്ദർഭവും കുട്ടിയുടെ പക്വത സംബന്ധിച്ച മെഡിക്കൽ  ബോർഡിൻറെ റിപ്പോർട്ടും മറ്റു കാര്യങ്ങളും പരിശോധിച്ചു തൃപ്തികരം എന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് കോടതി ഐപിസി സെക്ഷൻ 83 ൻറെ ആനുകൂല്യത്തിൽ കുട്ടിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയുള്ളൂ