എന്താണ് ഐപിസി അഥവാ ഇന്ത്യൻ പീനൽ കോഡ് 84 പറയുന്നത്? കൃത്യം നടത്തുന്ന സമയത്ത്  ചിത്തഭ്രമം മൂലം ചെയ്യുന്ന പ്രവർത്തി  തെറ്റാണെന്നോ നിയമത്തിന് വിരുദ്ധമാണെന്നോ അറിയാൻ കഴിവില്ലാത്തയാൾ ചെയ്യുന്ന പ്രവർത്തി ഐപിസി സെക്ഷൻ 84 പ്രകാരം കുറ്റമാക്കുന്നില്ല.

 ഇതിൽ കൃത്യം ചെയ്ത സമയത്ത് ചിത്തഭ്രമം ഉണ്ടായിരുന്നുവെന്നും ചെയ്യുന്ന പ്രവർത്തിയെ കുറിച്ചും അതിൻറെ അനന്തരഫലങ്ങളെ കുറിച്ചും യാതൊരു ബോധ്യവും ഉണ്ടായിരുന്നില്ല എന്നും തെളിയിക്കേണ്ട പൂർണ ഉത്തരവാദിത്വം പ്രതിയുടേത് മാത്രമാണ് ഐപിസി സെക്ഷൻ 84 പ്രകാരം കോടതിക്ക് പൂർണ ബോധ്യം വന്നാൽ മാത്രമാണ് ശിക്ഷയിൽ നിന്ന് ഒഴിവാകാൻ സാധിക്കുകയുള്ളൂ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന വകുപ്പും സെക്ഷൻ 84 ആണ്.