ഒരാളുടെ സമ്മതമോ അറിവോ ഇല്ലാതെയോ ബലപ്രയോഗത്തിലൂടെയോ  ലഹരി നൽകപ്പെട്ടത്  മുഖേന ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾ ലഹരിയുടെ ആലസ്യത്തിലാണ് ചെയ്യപ്പെട്ടത് എന്ന് തെളിഞ്ഞാൽ ഐപിസി സെക്ഷൻ 85 ആനുകൂല്യത്തിൽ പ്രതിക്ക് ശിക്ഷയിൽ നിന്ന്  ഒഴിവാകാവുന്നതാണ്.

ഇതിൽ പ്രതി കുറ്റകൃത്യം നടത്തിയ സമയത്ത്  മറ്റുള്ളവരാൽ ബലപ്രയോഗത്തിലൂടെയോ  പ്രതിയുടെ അറിവോ സമ്മതമോ ഇല്ലാതെയോ നൽകപ്പെട്ട ലഹരിയുടെ ആലസ്യത്തിലാണ് കുറ്റം നടത്തിയത് എന്ന് കോടതിക്ക് പൂർണ്ണ ബോധ്യം വന്നാൽ മാത്രമാണ് പ്രതിക്ക് ശിക്ഷയിൽ നിന്ന് ഒഴിവാകാൻ ആവുക.