എങ്ങനെ CIBIL score Free ആയി check ചെയ്യാം?
നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഞാൻ തരുന്ന ഇൻസ്ട്രക്ഷൻ ഫോളോ ചെയ്തു കൊണ്ട് നിങ്ങളുടെ സിബിൽ സ്കോർ എത്രയാണെന്ന് നോക്കാവുന്നതാണ്. സിബലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് സിബിൽ സ്കോർ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്ന് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. സിബലിന്റെ വെബ്സൈറ്റിൽ എങ്ങനെയാണ് ഒരു free അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതെന്നും അതിനുശേഷം ലോഗിൻ ചെയ്തു എങ്ങനെയാണ് സിബിൽ സ്കോർ ചെക്ക് ചെയ്യുന്നതെന്നും നോക്കാം.
എന്താണ് CIBIL score?
നമ്മുടെ ക്രെഡിറ്റ് യോഗ്യത പോയിൻറ് ചെയ്യുന്ന 300നും 900 നും ഇടയിലുള്ള ഒരു സ്കോറാണ് സിബിൽ സ്കോർ. ഒരു ലോൺ അപ്പ്രൂവ് ആകുവാൻ ഒട്ടുമിക്ക ബാങ്കുകളും 750ൽ കുറയാത്ത ഒരു സിബിൽ സ്കോർ ആവശ്യപ്പെടാറുണ്ട്. CIBIL ഒരു കമ്പനിയാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇവർ സൂക്ഷിക്കുന്നു ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നാണ് ഇതിൻറെ ഫുൾഫോം.
CIBIL score check ചെയ്യാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ..
എങ്ങനെയാണ് CIBIL Score check ചെയ്യുന്നത് എന്ന Youtube Video കാണൂ..
Posted by: Govdotin admin
February 13, 2023
Tags: CHECK CIBIL SCORE
Categories: CIBIL,