ഗവൺമെൻറ് സർട്ടിഫിക്കറ്റ്കൾക്കോ സേവനങ്ങൾക്കോ വേണ്ടി അക്ഷയയിലോ മറ്റ് ഏജൻറ്മാരുടെ അടുത്തോ പോയി ഒരുപാട് പൈസയും സമയവും നഷ്ടപ്പെടുത്തി കളയുന്നവർ ആണ് നമ്മൾ മലയാളികളിൽ അധികവും. നമ്മൾക്ക് വേണ്ട ഒരു കാര്യത്തിന് ഗവൺമെന്റിൽ 100 രൂപ ഫീസ് അടക്കുമ്പോൾ 250 രൂപയിൽ കുറയാക്കാതെ നമ്മിൽ നിന്ന് ഫീസ് ആയി വാങ്ങുന്നവർ ആണ് ഇടയിൽ നിൽക്കുന്ന ഒട്ടുമിക്ക ഏജൻസികളും.
ഇന്ന് 99 ശതമാനം ഗവൺമെന്റ് സർവീസുകളും ഓൺലൈൻ മുഖാന്തരം ആണ് ലഭിക്കുന്നത്. ഏതൊരു വ്യക്തിക്കും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഈ കാര്യങ്ങൾ എല്ലാം സാധിച്ചെടുക്കാനും സാധിക്കും. എന്നാൽ കുറഞ്ഞ ഇന്റർനെറ്റ് പരിജ്ഞാനവും തെറ്റി പോകുമോ എന്ന ഭയവും ആണ് നമ്മൾ മലയാളികളെ എല്ലാം ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. അതാണ് ഓരോ ദിവസവും വർധിച്ചു വരുന്ന അക്ഷയ കേന്ദ്രങ്ങളുടെ മുൻപിലുള്ള ക്യുവും അതിനുള്ളിൽ ഇരിക്കുന്നവരുടെ പെരുമാറ്റവും സൂചിപ്പിക്കുന്നത്.

ഈ കാഴ്ചകളാണ് Govdotin.com എന്ന ഈ വെബ്സൈറ്റ് നിർമ്മിക്കാൻ ഒരു സഞ്ചാരിയായ എന്നെയും സുഹൃത്തുക്കളായ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെയും പ്രേരിപ്പിച്ചത്. സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടച്ചുകൊണ്ട് ഒരു ഇന്റർനെറ്റ് ഉള്ള ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചുകൊണ്ട് ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ കൃത്യതയോടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഈ വെബ്സൈറ്റ് മുഖാന്തരം സാധിക്കും.

ഓരോ സർക്കാർ സേവനവും ലഭിക്കേണ്ടതിന് ഏതൊക്കെ വെബ്സൈറ്റുകളാണ് സന്ദർശിക്കേണ്ടത് എന്നും ആ വെബ്സൈറ്റുകളിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും വളരെ വ്യക്തമായി ഈ വെബ്സൈറ്റിന്റെ ഉള്ളടക്കങ്ങളിൽ പ്രതിബാധിക്കുന്നുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് അവനവന്റെ പൈസയും സമയവും ലാഭിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹത്തോടെ

Team Govdotin