മുൻഗണന റേഷൻ കാർഡുകൾക്ക് അപേക്ഷിക്കുന്നതിനായി വേണ്ടുന്ന കാര്യങ്ങൾ.

ഒക്ടോബർ 10 മുതൽ 20 വരെ മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺഇൻ പരിപാടിക്കിടയാണ് ഈ കാര്യം അറിയിച്ചത്. മുൻഗണന അടിസ്ഥാനത്തിലും സമർപ്പിക്കുന്ന രേഖകളുടെ മാർക്കടിസ്ഥാനത്തിലും ആയിരിക്കും മുൻഗണന റേഷൻ കാർഡ് നൽകുന്നത്. മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനായി കുറച്ച് അധികം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുണ്ട്.

അപേക്ഷിക്കുവാൻ ഇനി പറയുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷകർ കരുതേണ്ടതുണ്ട്.

  • വരുമാന സർട്ടിഫിക്കറ്റ്
  • പഞ്ചായത്ത് സെക്രട്ടറി നൽകുന്ന വീടിൻറെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം
  • നികുതി അടച്ച രസീതിന്റെ കോപ്പി
  • 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉള്ളവരാണെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സാക്ഷ്യപത്രം.
  • 2009 ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാത്തവർ ആണെങ്കിൽ മുൻഗണനയ്ക്ക് അർഹരാണ് എന്നുള്ളത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
  • സ്വന്തമായി വീട് ഇല്ലാത്ത ആളാണെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.
  • സ്വന്തമായി സ്ഥലമില്ലാത്ത ആളാണെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
  • ഗൃഹനാഥ വിധവയാണെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ അതിൻറെ രേഖകൾ
  • ഭവന പദ്ധതി പ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കിൽ വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷിപത്രം.
  • ആശ്രയ വിഭാഗത്തിന് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം.

മുൻഗണന റേഷൻ കാർഡിന് അയോഗ്യരാക്കപ്പെട്ടവർ

  • കാർഡിലെ ഏതെങ്കിലും ഒരു അംഗം സർക്കാർ / പൊതുമേഖല ജീവനക്കാരാണ് എങ്കിൽ.
  • കാർഡിലെ ഏതെങ്കിലും ഒരു അംഗം ആദായനികുതി നൽകുന്നവരാണെങ്കിൽ
  • കാർഡിലെ ഏതെങ്കിലും ഒരംഗം സർവീസ് പെൻഷനർ ആണെങ്കിൽ
  • കാർഡിലെ ഏതെങ്കിലും ഒരു അംഗം ആയിരമോ അതിൽ കൂടുതലോ ചതുര അടി വിസ്തീർണ്ണമുള്ള വീടിന് ഉടമയാണെങ്കിൽ
  • സ്വന്തമായി ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് നാലോ അതിലധികമോ ചക്രവാഹനം ഉണ്ടെങ്കിൽ
  • കാർഡിലെ ഏതെങ്കിലും ഒരു അംഗം ഡോക്ടർ എൻജിനീയർ അഡ്വക്കേറ്റ് ഐടി നേഴ്സ് പോലെയുള്ള പ്രൊഫഷണൽ ഏതെങ്കിലുമാണെങ്കിൽ
  • ST വിഭാഗം ഒഴികെ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറോ അതിൽ കൂടുതലോ സ്ഥലം ഉണ്ടെങ്കിൽ
  • 25000 രൂപയോ അതിലധികമോ പ്രതിമാസ വരുമാനം കാർഡിലെ എല്ലാവർക്കും കൂടി ഉണ്ടെങ്കിൽ

മുൻഗണന റേഷൻ കാർഡിന് മാർക്ക് അടിസ്ഥാനത്തിൽ അല്ലാതെ മുൻഗണനയ്ക്ക് അർഹരായവർ

  • ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ
  • ആദിവാസികൾ
  • മാറാരോഗികളോ ഭിന്നശേഷിയുള്ളവരോ വികലാംഗരോ 100% തളർച്ച ബാധിച്ചവരോ ആയവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ
  • പ്രായപൂർത്തിയായ പുരുഷന്മാർ കാർഡിൽ ഇല്ലാത്ത നിരാലംബയായ സ്ത്രീ

മുൻഗണന റേഷൻ കാർഡിന് മാർക്ക് നൽകുന്ന ഘടകങ്ങൾ

  • 2009 ലെ ബിപിഎൽ സർവ്വേയിൽ ഉൾപ്പെട്ടവരോ അല്ലെങ്കിൽ കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം ഉള്ളവർ.
  • ഹൃദ്രോഗം ബാധിച്ചവർ
  • മുതിർന്ന പൗരന്മാർ
  • കാർഡിൽ ഉൾപ്പെട്ടവരുടെ തൊഴിൽ
  • പട്ടികജാതി വിഭാഗം
  • വീടും സ്ഥലവും ഇല്ലാത്തവർ
  • ജീർണ്ണനാവസ്ഥയിലുള്ള വീടുള്ളവർ
  • സർക്കാർ ഭവന പദ്ധതി പ്രകാരം വീട് ലഭ്യമായവർ
  • കുടിവെള്ളം കക്കൂസ് വൈദ്യുതി തുടങ്ങിയവ ലഭ്യമല്ലാത്തവർ

ഇത്രയും കാര്യങ്ങളൊക്കെയാണ് മുൻഗണന റേഷൻ കാർഡിന് ആവശ്യമായുള്ളതും അറിഞ്ഞിരിക്കേണ്ടതും.

Requirements for Applying for Priority Yellow BPL Ration Cards how to apply BPL Ration card ration card applying website things to know before applying yellow ration card certificate and documents need for apply ration card

Comments are closed.