നിങ്ങളുടെ കെഎസ്ആർടിസി ടിക്കറ്റ് എങ്ങനെ ക്യാൻസൽ ചെയ്യാം, ക്യാൻസലേഷനുള്ള നിരക്കുകൾ എന്തൊക്കെയാണ്?
ബുക്ക് ചെയ്ത നിങ്ങളുടെ ഒരു കെഎസ്ആർടിസി ടിക്കറ്റ് എങ്ങനെ ക്യാൻസൽ ചെയ്യാം എന്നാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ ടിക്കറ്റിലെ പി എൻ ആർ നമ്പറും ടിക്കറ്റ് നമ്പർ ഉപയോഗിച്ചുകൊണ്ട് സിമ്പിൾ ആയി നിങ്ങളുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാവുന്നതാണ്. ക്യാൻസൽ ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ ക്യാൻസലേഷൻ ചാർജ് ഒഴിച്ചുള്ള ബാക്കി തുക നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്.
കെഎസ്ആർടിസി ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകൾ.
- https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- മെയിൻ മെനുവിലെ Cancellation എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Enter PNR എന്ന ഭാഗത്ത് നിങ്ങളുടെ ടിക്കറ്റിലെ പി എൻ ആർ നമ്പറും അതിനുശേഷം ഒരു ഹൈഫനിട്ടതിനു ( – ) ശേഷം നിങ്ങളുടെ ടിക്കറ്റ് നമ്പരും ടൈപ്പ് ചെയ്യുക.
- ശേഷം CANCEL TICKET എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ Cancel Ticket for എന്ന ഭാഗത്ത് നമ്മുടെ ബുക്ക് ചെയ്തപ്പോൾ കൊടുത്തിരുന്ന ഡീറ്റെയിൽസ് കാണാവുന്നതാണ് ഇതിൽ ക്യാൻസൽ ചെയ്യേണ്ട ടിക്കറ്റ് സെലക്ട് ചെയ്യേണ്ടതാണ്.
- ശേഷം CANCEL TICKET എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ Your ticket has been cancelled successfully എന്ന് കാണാവുന്നതാണ്.
ക്യാൻസലേഷൻ ചാർജ് ഉണ്ടെങ്കിൽ ക്യാൻസലേഷൻ ചാർജ് ഒഴിച്ചുള്ള ബാക്കി തുക 7 ബാങ്കിംഗ് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ബുക്ക് ചെയ്ത ബാങ്കിലേക്ക് ക്രെഡിറ്റ് ആവുന്നതാണ്.
എങ്ങനെയാണ് ക്യാൻസലേഷൻ ചാർജ് ഈടാക്കുക
- വാഹനം പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ക്യാൻസൽ ചെയ്തു കഴിഞ്ഞാൽ അടിസ്ഥാന നിരക്ക് മുഴുവനായും തിരിച്ചു ലഭിക്കുന്നതാണ് ക്യാൻസലേഷൻ ചാർജ് ഒന്നും തന്നെ ഈടാക്കുന്നതല്ല.
- 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിലാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ക്യാൻസലേഷൻ ചാർജ് ആയി ഈടാക്കുന്നതാണ്.
- 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ ക്യാൻസലേഷൻ ചാർജ് ആയി അടിസ്ഥാന നിരക്കിന്റെ 25% ഈടാക്കുന്നതാണ്.
- 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ ക്യാൻസലേഷൻ ചാർജ് ആയി അടിസ്ഥാന നിരക്കിന്റെ 40% ഈടാക്കുന്നതാണ്.
- 12 മണിക്കൂറിനും 2 മണിക്കൂറിനും ഇടയിലാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ ക്യാൻസലേഷൻ ചാർജ് ആയി അടിസ്ഥാന നിരക്കിന്റെ 50% ഈടാക്കുന്നതാണ്.
- രണ്ടു മണിക്കൂറിനു ശേഷമുള്ള ക്യാൻസലേഷന് റീഫണ്ട് ലഭിക്കുന്നതല്ല.
കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിന്റെ ലിങ്ക് : https://onlineksrtcswift.com/
Posted by: Govdotin admin
October 3, 2023
Tags: KSRTC ticket cancellation
Categories: KSRTC,