എങ്ങനെ കേരളത്തിൻറെ കെ സ്മാർട്ട് മൊബൈൽ ആപ്പിൽ / വെബ് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

കേരള സർക്കാരിൻറെ സേവനങ്ങൾ ലഭ്യമാകുന്ന ഏറ്റവും പുതിയ ഓൺലൈൻ പോർട്ടലായ കെ സ്മാർട്ട് മൊബൈൽ ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും, എന്താണ് കെ സ്മാർട്ട് എന്നതുമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാം ഓൺലൈൻ സേവനങ്ങൾ ഇനിമുതൽ കെ സ്മാർട്ടിൽ ലഭ്യമാകും, ജനന മരണ വിവാഹ രജിസ്ട്രേഷൻ, ഇവയുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് പോലെയുള്ള സിവിൽ രജിസ്ട്രേഷനുകൾ ഇനി പഴയതിലും എളുപ്പത്തിൽ കെ സ്മാർട്ട് മൊബൈൽ ആപ്പിലും വെബ് പോർട്ടലിലും ലഭ്യമാകും.

എങ്ങനെ കെ സ്മാർട്ട് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യാം?

  • ഇതിനായി കെ സ്മാർട്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിനായി ഓപ്പൺ ആയി വരുന്ന സ്ക്രീനിൽ Create Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • mobile No. (username) എന്ന ഭാഗത്ത് നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
  • Get OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ വരുന്ന OTP കോഡ് OTP എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുക്കുക.

Comments are closed.