Plastic ആധാർ കാർഡ് ഓൺലെനായി എടുക്കാം | aadhaar pvc card | aadhar pvc card apply online
ഓൺലൈനായി ആധാർ pvc card എടുത്താലോ? പേപ്പറിൽ ഉള്ള ആധാർ കാർഡായിരിക്കും നമ്മുടെ കയ്യിൽ സാധാരണ കാണുക, എന്നാൽ ആധാർ കാർഡ് പേപ്പറിൽ മാത്രമല്ല plastic കാർഡിലും ലഭിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് പേപ്പറിൽ ഉള്ളതാണെങ്കിൽ നശിച്ചുപോകുവാൻ സാധ്യത വളരെ അധികമാണ്. കുറഞ്ഞ ചിലവിൽ ഓൺലൈനായി തന്നെ നമുക്ക് PVC ആധാർ കാർഡിന് അപേക്ഷിക്കുവാൻ സാധിക്കും. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കും അല്ലാത്തവർക്കും ഇങ്ങനെ PVC Aadhar card ന് അപേക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് ഓൺലൈനായി PVC aadhaar card ന് അപേക്ഷിക്കുന്നത് എന്ന് നോക്കാം.
How to take aadhar pvc card online? , Aadhaar card in paper is usually seen in our hands, but Aadhaar card is available not only in paper also in plastic card. Aadhaar card, the most important identification document in India, is more likely to be destroyed if it is on paper. We can apply for PVC Aadhaar card online at low cost. People whose mobile number is linked with Aadhaar or not can apply for PVC Aadhar card like this. Let’s see how to apply for PVC aadhaar card online.
എങ്ങനെ PVC Aadhar card ന് ഓൺലൈനായി അപേക്ഷിക്കാം?
ഇതിനായി UIDAI ടെ വെബ്‌സൈറ്റ് ആണ് സന്ദർശിക്കേണ്ടത്. മെയിൻ മെനുവില് My aadhar ൽ നിന്നും Order aadhar PVC card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഇപ്പോൾ ഉള്ള ലോഗിൻ സ്‌ക്രീനിൽ മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടില്ലാത്തവർ താഴെയുള്ള Order Aadhaar PVC card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം ആധാർ നമ്പർ , captcha എന്നിവ ടൈപ്പ് ചെയ്ത് കൊടുക്കുക, ശേഷം My mobile number is not registered എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്ത് കൊടുക്കുക. ശേഷം നിങ്ങളുടെ ഏതെങ്കിലും മൊബൈൽ നമ്പർ നൽകി Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുള്ളവർ ലോഗിൻ സ്ക്രീനിലെ ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക ആധാർ നമ്പറും captcha യും ടൈപ്പ് ചെയ്തതിബ് ശേഷം Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ മൊബൈലിൽ വരുന്ന OTP number ടൈപ്പ് ചെയ്ത് കൊടുത്തതിനു ശേഷം Login ബട്ടണിൽ ക്ലിക്ക് ചെയ്യുക. Services എന്ന ലിസ്റ്റിൽ നിന്നും Order Aadhaar PVC card എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക.
Preview സ്‌ക്രീനിൽ നിങ്ങളുടെ ആധാർ തന്നെ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം Next button ക്ലിക്ക് ചെയ്യുക. Make payment എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, ഫീസ് അടക്കുക. ഇത്രയും കാര്യങ്ങളാണ് ഓൺലൈനായി Aadhaar PVC card എടുക്കുവാൻ ചെയ്യേണ്ടത്. ആധാർ കാർഡ് പോസ്റ്റലായി വീട്ടിൽ വരുന്നതാണ്.
PVC Aadhar card ന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക്.
PVC Aadhar card ന് ഓൺലൈനായി അപേക്ഷിക്കുന്ന വീഡിയോ കാണാം.
Posted by: Govdotin admin
August 25, 2022