റേഷൻ കാർഡ് എന്നത് കുറഞ്ഞ തുകയിൽ ഭക്ഷണ സാധനങ്ങൾ ലഭിക്കാൻ മാത്രമുള്ളതല്ല , നമ്മുടെ ദേശീയത തെളിയിക്കുവാൻ സംസ്ഥാന സർക്കാർ നൽകുന്ന ഒരു രേഖയും കൂടിയാണ് റേഷൻ കാർഡ്. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വ്യക്തികളുടെ ക്ഷേമവും ഇതിലൂടെ ഉറപ്പ് വരുത്തുന്നു. എങ്ങനെ ഒരു പുതിയ റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം എന്ന് നോക്കാം !
Ration card is not only for getting cheap food items, but also a document issued by the state government to prove our nationality. It also ensures the economic status of the country and the welfare of individuals. Let’s see how to apply for a new ration card online!

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന കാര്യങ്ങൾ.

  • PHOTO : റേഷൻ കാർഡിലെ ഉടമയാകാൻ പോകുന്നയാളുടെ ഫോട്ടോ വേണം നൽകുവാൻ സാധാരണയായി ഗൃഹനാഥ ആണ് റേഷൻ കാർഡിന് ഉടമയാകുന്നത് കുടുംബത്തിൽ പ്രായപൂർത്തിയായ സ്ത്രീകൾ ഇല്ല എങ്കിൽ പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്
  • ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ( OWNERSHIP / RESIDENTIAL  CERTIFICATE ) :  ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നത് നമ്മുടെ കെട്ടിടത്തിന്റെ  ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ആണ് | റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നത് നമ്മൾ ഒരു സ്ഥലത്തെ താമസക്കാരൻ ആണ് എന്ന് പഞ്ചായത്ത് അനുവദിച്ചു തരുന്ന സെർട്ടിഫിക്കറ്റും ആണ്.
  • വരുമാന സർട്ടിഫിക്കറ്റ് ( INCOME CERTIFICATE ) : താലൂക്കിൽ നിന്നോ വില്ലേജിൽ നിന്നോ ലഭ്യമാകുന്ന വരുമാന സർട്ടിഫിക്കറ്റ് .
  • ആധാർ കാർഡ് (AADHAR CARD ) : ( റേഷൻ കാർഡിൽ ഉൾപ്പെടുത്തേണ്ടുന്ന എല്ലാ വ്യക്തികളുടെയും ആധാർ കാർഡ് നിർബന്ധം ആണ് )

മറ്റൊരു റേഷൻ കാർഡിൽ അംഗമായിരുന്ന വ്യക്തിയെ പുതിയ റേഷൻകാർഡിലേക്ക് ചേർക്കുന്നതിനായി വേണ്ടുന്ന കാര്യങ്ങൾ.

  • Transfer certificate :
  • സമ്മതപത്രം

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കേണ്ടുന്ന വിധം !

STEP 1:
  • ഇതിനായി സിവിൽ സപ്ലൈയുടെ https://civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.
  • മെയിൻ മെനുവിലെ CITIZEN LOGIN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്നിടത് CITIZEN എന്നത് ക്ലിക്ക് ചെയ്യുക.
  • CITIZEN LOGIN എന്ന ഫോമിൽ താഴെയായി കാണുന്ന CREATE AN ACCOUNT എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
(ഇപ്പോൾ REGISTRATION FORM ൽ എത്തുന്നതാണ്.)
STEP 2:
  • പുതിയ റേഷൻ കാർഡ് ഉണ്ടാക്കുന്നതിനു വേണ്ടിയാണോ എന്നിടത്ത് YES എന്നത് ടിക്ക് ചെയ്ത് കൊടുക്കുക.
  • SELECT TSO എന്ന ഭാഗത്തു നിങ്ങൾക്ക് ഇഷ്ടമുള്ള സപ്ലൈ ഓഫീസ് തിരഞ്ഞെടുക്കുക.
  • USER LOGIN ID നിങ്ങൾക്ക് ഇഷ്ടമുള്ളത് കൊടുക്കുക
  • NAME നിങ്ങളുടെ പേര് കൊടുക്കുക
  • PASSWORD എന്ന ഭാഗത്തും CONFIRM PASSWORD എന്ന ഭാഗത്തും നിങ്ങൾ ഓർത്തിരിക്കുന്ന പാസ്സ്‌വേർഡ് നൽകുക.
  • നിങ്ങളുടെ EMAIL AND MOBILE NUMBER യഥാസ്ഥാനത്ത് നൽകുക.
  • ശേഷം CAPTCHA CODE അതുപോലെ തന്നെ എന്റർ ചെയ്ത് SUBMIT BUTTON ക്ലിക്ക് ചെയ്യുക.
(ഇപ്പോൾ REGISTRATION COMPLETED എന്ന മെസ്സേജ് ബോക്സ് വരുന്നതാണ് )
STEP 3:
 
(നിങ്ങൾ നൽകിയ ഇമെയിൽ ID യിൽ വന്നിരിക്കുന്ന മെയിലിൽ VARIFICATION LINK എന്നതിൽ ക്ലിക്ക് ചെയ്ത് VARIFY ചെയ്യുക.)
  • CITIZEN LOGIN PAGE തുറന്ന് നേരത്തെ നിങ്ങൾ നൽകിയ USER ID നൽകുക.
  • PASSWORD നൽകുക
  • CAPTCHA CODE തെറ്റാതെ നൽകുക
  • ശേഷം SIGN IN BUTTONൽ ക്ലിക്ക് ചെയ്യുക.
(ഇപ്പോൾ നമ്മൾ ലോഗിൻ ആയിട്ടുണ്ടാകും)
STEP 4:
  • MAIN MANUവിലെ E-SERVICES എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • NEW RATION CARD എന്നതിൽ ക്ലിക്ക് ചെയ്യുക.
  • FOR NEW APPLICATION CHOOSE YOUR OPTION എന്നതിൽ OWNER NEW ENRTY എന്നത് മാർക്ക് ചെയ്യുക.
  • ശേഷം OWNER DETAILS എന്ന ഫോമിൽ
    • PHOTO UPLOAD ചെയ്യുക ( MAXIMUM 15 KB SIZE )
    • റേഷൻ കട നമ്പർ കൊടുക്കുക
    • കാർഡ് ഉടമയാകുന്ന അംഗത്തിന്റെ പേര് ആദ്യത്തെ കോളത്തിൽ മലയാളത്തിലും രണ്ടാമത്തെ കോളത്തിൽ ഇംഗ്ലീഷിലും നൽകുക.
    • SOURCE OF ADDITION AADHAR CARD കൊടുക്കുക.
    • പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപറേഷൻ ഇവയിൽ ഏതാണെങ്കിൽ തിരഞ്ഞെടുക്കുക.
    • വാർഡ് നമ്പർ നൽകുക.
    • വീട്ടുപേര് മലയാളത്തിലും ഇംഗ്ലീഷിലും നൽകുക.
    • വീട്ട്നമ്പർ നൽകുക.
    • സ്ഥലം മലയാളത്തിലും ഇംഗിഷിലും നൽകുക.
    • താലൂക്ക് വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
    • പിൻകോഡ് നൽകുക.
  • തുടർന്ന് ഗ്യാസ് കണക്ഷൻ ഉണ്ടോ എന്നത് സെലക്ട് ചെയ്യുക
  • എലെക്ട്രിസിറ്റി ഡീറ്റെയിൽസ് നൽകുക
  • വാട്ടർ കണക്ഷനെ കുറിച്ച് വിവരങ്ങൾ നൽകുക.
  • ചാരിറ്റബിൾ സ്ഥാപനങ്ങൾക്കാണോ എന്നത് സെലക്ട് ചെയ്യുക.
  • SAVE AS DRAFT എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
( ഇപ്പോൾ APPLICATION SAVED എന്ന മെസ്സേജ് ബോക്സ് വരുന്നതാണ്. OK ബട്ടൺ ക്ലിക്ക് ചെയ്യുക.)
STEP 5:
  • ഇപ്പോൾ റേഷൻ കാർഡിൽ പുതിയ ആൾക്കാരെ ഉൾപ്പെടുത്തുവാൻ ഉള്ള ഫോമിലാണ് എത്തിയിരിക്കുന്നത്, മുൻപ് പറഞ്ഞത് പോലെ തന്നെ അവരുടെ വിവരങ്ങളും നൽകി SAVE MEMBER എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • കൂടുതൽ MEMBERS നെ ADD ചെയ്യുന്നതിനായി ADD MEMBER എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അവരുടെ വിവരങ്ങളും നൽകുക.
  • എല്ലാവരെയും ഉൾപ്പെടുത്തിയ ശേഷം NEXT എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ശേഷം ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ക്രിത്യമായി ഉത്തരങ്ങൾ സെലക്ട് ചെയ്യുക
  • അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ സത്യമാണ് എന്ന് ഉള്ള ചെക്ക് ബോക്സിൽ ടിക്ക് ചെയ്യുക.
  • ശേഷം UPLOAD CERTIFICATE എന്ന ഭാഗത്തു ഓരോ വ്യക്തിയുടെയും ചേർക്കേണ്ടുന്ന ഡോക്യൂമെന്റുകൾ UPLOAD ചെയ്ത് കൊടുക്കുക.
  • ശേഷം SUBMIT BUTTON ക്ലിക്ക് ചെയ്യുക.
( ഇപ്പോൾ APPLICATION SUBMITTED IN DRAFT എന്ന് മെസ്സേജ് ബോക്സിൽ വരും OK എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. )
STEP 6:
  • ഏറ്റവും താഴെയായി കാണുക PRINT BUTTON CLICK ചെയ്ത് ഫോം ഡൌൺലോഡ് ചെയ്ത് എടുക്കുക.
  • കാർഡ് ഉടമയുടെ ഒപ്പ് എന്ന ഭാഗത്തു ഒപ്പ് ഇട്ടതിനു ശേഷം അത് SCAN ചെയ്തെടുക്കുക.
  • CHOOSE CERTIFICATE TYPEൽ SIGNED APPLICATION എന്നത് സെലക്ട് ചെയ്ത് ഈ ഫയൽ അപ്‌ലോഡ് ചെയ്യുക.
STEP 7:
  • അടുത്തതായി വരുന്ന PAYMENT സെക്ഷനിൽ PAYMENT DETAILS എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം PAY NOW എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക .
  • തുടർന്ന് PAYMENT നടത്തുക
  • റെസിപ്റ്റ് സേവ് ചെയ്ത് സൂക്ഷിക്കുക
  • ശേഷം PROCEED TO FINAL SUBMIT എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഈ അപേക്ഷ താലൂക്കിലേക്ക് ഫോർവേർഡ് ആയിട്ടുണ്ടാകും.
പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ ഉള്ള വെബ്‌സൈറ്റ് ലിങ്ക് : https://ecitizen.civilsupplieskerala.gov.in/index.php/c_login