how to irctc registration | എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം? | Train booking registration online |
ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവർ വളരെ കുറവായിരിക്കും, ദൂര യാത്രകളിൽ ഇത്രയേറെ ഉപകാരപ്പെടുന്ന റെയിൽവേ പോലെയൊരു യാത്രാമാർഗ്ഗം വേറെ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം!, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും , തൽക്കാൽ ബുക്ക് ചെയ്യുന്നതിനുമൊക്കെയായി IRCTC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതായി ഉണ്ട്!, അപ്പോൾ എങ്ങനെയാണ് IRCTC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം!
There are very few people who have never traveled by train, and there is no other mode of transportation that is so useful for long distance travel! You need to register on the IRCTC website to book train tickets and talkal !, then let’s see how to register on the IRCTC website!
STEP 1:
- ഇതിനായി IRCTC യുടെ വെബ്സൈറ്റ് സന്ദർശിക്കുക ( വെബ്സൈറ്റ് ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട് )
- വെബ്സൈറ്റിന് ഏറ്റവും മുകളിലായി കാണുന്ന REGISTER എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
(ഇപ്പോൾ CREATE YOUR ACCOUNT എന്ന ഒരു ഫോമിൽ ആയിരിക്കും എത്തുക .)
STEP 2:
( BASIC DETAILS എന്ന ഫോമിൽ.. )
- USERNAME എന്ന ഭാഗത്തു നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു യൂസർ നെയിം നൽകുക. (eg.: jobz123)
- ശേഷം PASSWORD എന്ന ഭാഗത്തും CONFIRM PASSWORD എന്ന ഭാഗത്തും നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന പാസ്സ്‌വേർഡ് നൽകുക.
- PREFERRED LANGUAGE എന്ന ഭാഗത്തു ENGLISH അല്ലെങ്കിൽ HINDI എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
- ശേഷം SECURITY QUSTION എന്ന ഭാഗത്തു നിങ്ങൾ ഓർത്തിരിക്കുന്ന ഉത്തരം ഉള്ള ഏതെങ്കിലും QUSTION തിരഞ്ഞെടുക്കുക. ( Eg: WHAT IS YOUR PET NAME ? )
- SECURITY ANSWER എന്ന ഭാഗത്തു അതിനുള്ള ഉത്തരം നൽകുക.
- ശേഷം COUNTINUE എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 3:
(PERSONAL DETAILS എന്ന ഫോമിൽ )
- FIRST NAME എന്ന ഭാഗത്തു നിങ്ങളുടെ പേരിന്റെ ആദ്യഭാഗം ടൈപ്പ് ചെയ്ത കൊടുക്കുക ( MIDDLE NAME AND LAST NAME എന്നത് ഓപ്ഷണൽ ആണ് വേണമെങ്കിൽ കൊടുക്കുക)
- നിങ്ങളുടെ OCCUPATION SELECT ചെയ്ത് കൊടുക്കുക.
- DATE OF BIRTH സെലക്ട് ചെയ്യുക
- MARRIED OR UNMARRIED സെലക്ട് ചെയ്യുക.
- GENDER സെലക്ട് ചെയ്യുക
- EMAIL IDയും MOBILE NUMBER ടൈപ്പ് ചെയ്ത് കൊടുക്കുക.
- ശേഷം നിങ്ങളുടെ NATIONALITY സെലക്ട് ചെയ്യുക.
- COUNTINUE ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 4:
- ADDRESS എന്ന ഫോമിൽ നിങ്ങളുടെ അഡ്രസ് കൊടുക്കുക
- COPY RECIDENCE TO OFFICE ADDRESS എന്നുള്ളത് ടിക്ക് ചെയ്യുക, അല്ലെങ്കിൽ ഓഫീസിൽ അഡ്രസ് ടൈപ്പ് ചെയ്ത് കൊടുക്കുക.
- IRCTC CO-BRANDED CREDIT കാർഡിനെ കുറിച്ച് അറിയണമെങ്കിൽ ചെക്ക് ബോക്സ് ടിക്ക് ചെയ്ത് കൊടുക്കുക.
- ശേഷം CAPTCHA COMPLTE ചെയ്യുക
- TERMS AND CONDITIONS TICK ചെയ്തതിനു ശേഷം REGISTER എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
CONFIRMATION BOXൽ EMAIL AND MOBILE NUMBER ശരിയാണോ എന്ന് നോക്കിയതിനു ശേഷം OK BUTTON ക്ലിക്ക് ചെയ്യുക.
( ഇപ്പോൾ നിങ്ങളുടെ രെജിസ്ട്രേഷൻ COMPLETE ആയിട്ടുണ്ടാവും.)
STEP 5:
- SIGN IN ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നേരത്ത നൽകിയ USER NAME AND PASSWORD നൽകി ലോഗിൻ ചെയ്യുക.
- ശേഷം MOBILE NUMBER & EMAIL ID OTP മുഖേന VERIFY ചെയ്യുക.
IRCTC യിലെ നിങ്ങളുടെ രെജിസ്ട്രേഷൻ പൂർണ്ണമായി !
IRCTC WEBSITE LINK : https://www.irctc.co.in/
Posted by: Govdotin admin
June 3, 2022