How to pay Virtual court challan online | എങ്ങെനെ virtual court challan ഓൺലൈനായി payment ചെയ്യാം ?
നമ്മുടെ വാഹനം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഓഫീസേർസ് പിഴ ചുമത്തുന്ന സാഹചര്യങ്ങളിൽ ലഭിക്കുന്ന ഇ-ചെല്ലാൻ ഓൺലൈനായി അടക്കുവാൻ അവസരമുണ്ട്, എന്നാൽ ഈ പിഴ കുറച്ചുനാൾ അടക്കാൻ വൈകിയാൽ ഈ കേസ് എറണാകുളം കോടതിയിലേക്ക് മാറ്റപ്പെടുന്നതാണ്, അപ്പോൾ പലർക്കും സംശയമുണ്ടാകാറുണ്ട് വക്കീലിനെ വെക്കണോ അല്ലെങ്കിൽ നേരിട്ട് കോടതിയിൽ കൊണ്ട് അടക്കണോ എന്നൊക്കെ, എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് കോടതിയിലേക്ക് ട്രാൻഫർ ചെയ്തിരിക്കുന്ന ഈ പിഴ അടക്കാവുന്നതാണ്, ഈ സംവിധാനമാണ് VIRTUAL COURT.
There is an option to pay the e-chellan online in cases where our vehicle is fined by the concerned officers as part of some kind of violation, but if the fine is delayed for a few days, the case will be transferred to Ernakulam Court, then many people are in doubt whether to hire a lawyer or pay directly to the court, but there is no need for you to sit at home. This fine transferred to the court can be paid, this system is VIRTUAL COURT.
എങ്ങനെ virtual court challan ഓൺലൈനായി payment ചെയ്യാം ?
ഇതിനായി Virtual courts ന്റെ വെബ്സൈറ്റ് സന്ദർശിക്കുക ( ലിങ്ക് ഏറ്റവും ചുവടെ ) Settle your case online on virtual courts എന്ന ഭാഗത്തു Kerala(Police department), Kerala(Transport Department) എന്നിവയിൽ ഏതാണന്നുള്ളത് Select ചെയ്തു Proced Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം mobile number, CNR number, Party name, Challan/Vehicle number ഇവയിൽ ഏതെങ്കിലും ഒരെണ്ണം നൽകിയ ശേഷം captcha നൽകി Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.( ഇപ്പോൾ നിങ്ങളുടെ Offence Details കാണാവുന്നതാണ്. ശേഷം View എന്നതിന് താഴെയുള്ള View എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. case details ൽ ഏറ്റവും താഴെ വരുമ്പോൾ choose one of the following options എന്ന ഭാഗത്തു I wish to pay the proposed fine ( അവിടെ കാണുന്ന പിഴ( penalty ) അടക്കുവാൻ ) , I wish to contest the case ( കേസുമായി മുൻപോട്ട് പോകുവാൻ.) , My name or mobile number is incorrect, I wish to pay the fine by verifying Engine no and Chasis no, My name or mobile number is incorrect, I wish to contest the case by verifying Engine no and Chasis no, എന്നീ നാല് ഓപ്ഷനിൽ Payment നടത്തുവാൻ ആദ്യത്തെ I wish to pay the proposed fine എന്നുള്ളത് സെലക്ട് ചെയ്യുക. ഇപ്പോൾ കാണുന്ന മൊബൈൽ നമ്പർ എന്ന ഭാഗത്തു അവസാന 4 അക്കം നിങ്ങളുടെ മൊബൈൽ നമ്പറിന്റെ ആണെങ്കിൽ Generate OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യ്തു നിങ്ങളുടെ മൊബൈലിൽ വരുന്ന OTP നൽകി Verify OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന Terms and conditions check box tick ചെയ്തതിനു ശേഷം Accept & Pay എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം Payment നടത്തി recipt സൂക്ഷിക്കുക.
Virtual court Online Payment നടത്താനുള്ള വെബ്സൈറ്റ് ലിങ്ക് :
Virtual court ഓൺലൈനായി പിഴ അടക്കുന്ന വീഡിയോ കാണാം.
Posted by: Govdotin admin
December 20, 2022