ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു Identity Card ആണ് ആധാർ കാർഡ് (Aadhaar card) , പല ഗവൺമെന്റ് സംബന്ധമായതും അല്ലാത്തതുമായ കാര്യങ്ങൾക്കും ആധാർ കാർഡില്ലാതെ സാധ്യമല്ല എന്ന രീതിയിൽ ആയി കാര്യങ്ങൾ, വീട് മാറുമ്പോളും ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒക്കെയായി നമ്മുടെ വിലാസം ( Address ) മാറാറുണ്ട്, കൂടാതെ നമ്മൾ കൊടുത്തിരിക്കുന്ന data പ്രകാരം ലഭ്യമാകുന്ന ആധാർ കാർഡിലും വിലാസത്തിൽ തെറ്റുകൾ വരാറുണ്ട്, നമുക്ക് ആധാറിലെ വിലാസം മുഴുവനായി മാറ്റാനും തെറ്റുകൾ തിരുത്തുവാനും ഓൺലൈനായി സാധിക്കുന്നതാണ്. എങ്ങനെയാണ് ഓൺലൈനായി ആധാർ കാർഡിലെ വിലാസം മാറ്റുന്നത് എന്ന് നോക്കാം.

Aadhaar card is an indispensable identity card to live in India today. Many government related and non-government related things are not possible without Aadhaar card. we can change the complete address in Aadhaar and correct the mistakes online. Let’s see how to change address in Aadhaar card online.

എന്തൊക്കെ രേഖകളാണ് ആധാർ കാർഡിലെ വിലാസം തിരുത്തുന്നതിന് ആവശ്യമുള്ളത്? | What documents are required for Address correction in Aadhaar card?

നിങ്ങളുടെ ശരിയായ വിലാസം രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗവൺമെന്റ് അംഗീകൃത ID card, അല്ലെങ്കിൽ വിലാസം മാറ്റുന്നതിന് ആസ്പദമായ രേഖ.

ആധാർ കാർഡിലെ വിലാസം തിരുത്തുന്നതിന് സമർപ്പിക്കാവുന്ന രേഖകൾ. | Documents to be submitted for Address correction.

ആധാറിലെ വിലാസം തിരുത്തുന്നതിന് നൽകുന്ന Supporting Document file Size | Format | Dimention

ആധാർ കാർഡിലെ വിലാസം തിരുത്തുന്ന supporting document upload ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.

ആധാർ കാർഡിലെ വിലാസം തിരുത്തുന്നതിന് / മാറ്റുന്നതിന് ഉള്ള ഫീസ് | Fee for correction / change ofAddress in Aadhaar card.

50 രൂപയാണ് ആധാർ കാർഡിലെ വിലാസം തിരുത്തുന്നതിന് ആകുന്ന ഫീസ്.

എങ്ങനെ ഓൺലൈനായി ആധാർ കാർഡിലെ വിലാസം തിരുത്താം / മാറ്റാം ?

ഇതിനായി Unique Identification Authority of India യുടെ വെബ്സൈറ്റ് സന്ദർശിക്കുക, മെയിൻ മെനുവിൽ My aadhar എന്നതിൽ നിന്നും update Deographic data check status എന്നതിൽ ക്ലിക്ക് ചെയ്യുക, ആധാർ നമ്പറും ആധാർ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിൽ ലഭിക്കുന്ന OTP code ഉം നൽകി ലോഗിൻ ചെയ്യുക, Online update service എന്നതിൽ നിന്നും update aadhar online എന്നതിൽ ക്ലിക്ക് ചെയ്യുക, ശേഷം Address select ചെയ്ത് Proceed to update aadhar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. details to be updated എന്ന ഭാഗത്തു Care of എന്ന സ്ഥലത്തു നിങ്ങളുടെ രക്ഷാകർത്താവിന്റെ പേരും ബാക്കി ഭാഗത്തു നിങ്ങളുടെ വീട്ടുപേര് തൊട്ട് കൃത്യമായി നൽകുക ശേഷം ഇത് ശരിവെക്കുന്ന ID card അപ്‌ലോഡ് ചെയ്ത് കൊടുക്കുക. Terms and conditions വായിച്ചു നോക്കി ഉറപ്പുവരുത്തിയതിനു ശേഷം ഫീസ് അടക്കുക. ഫീസ് അടച്ച റെസിപ്റ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കുക. അഡ്രസ്സിൽ തിരുത്തൽ വരുത്തിയ ആധാർ വീട്ടിലേക്ക് പോസ്റ്റലായി വരുന്നതാണ്.

ആധാർ കാർഡിലെ വിലാസം (Address ) തിരുത്തുന്നതിന് സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്:

https://uidai.gov.in/

ആധാർ കാർഡിലെ വിലാസം (Address ) തിരുത്തുന്ന വീഡിയോ കാണാം.