How to check PAN Aadhaar card link status Malayalam | aadhar കാർഡും പാൻ കാർഡും ലിങ്ക് ആയിട്ടുണ്ടോ ?
Here tells how to check status whether Aadhaar card and PAN card are linked online. You can easily check status whether your PAN card and Aadhaar card are linked through the Income Tax Department website using your Aadhaar number and PAN card number.
ആധാർ കാർഡും പാൻ കാർഡും ലിങ്ക് ആയിട്ടുണ്ടോ എന്ന് ഓൺലൈനായി എങ്ങനെ ചെക്ക് ചെയ്യാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നിങ്ങളുടെ ആധാർ നമ്പറും പാൻകാർഡ് നമ്പറും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റിലൂടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ആയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
ആധാർ കാർഡും പാൻ കാർഡും ലിങ്ക് ആയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
- ഇതിനായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത് വെബ്സൈറ്റിന്റെ ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിരിക്കുന്നു.
- വെബ്സൈറ്റിന്റെ ഹോം പേജിലെ ഇടതുവശത്തായി കാണുന്ന Quick links എന്ന ഭാഗത്ത് Link Aadhaar status എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Link Aadhaar status എന്ന ഫോമിൽ PAN എന്ന ഭാഗത്ത് നിങ്ങളുടെ പാൻ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.
- AADHAAR NUMBER എന്ന ഭാഗത്ത് നിങ്ങളുടെ ആധാർ കാർഡിലെ നമ്പറും ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം View Link Aadhaar status എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങൾക്ക് Your PAN XXXXXXXXXXX is already Linked to given Aadhaar XXXXXXXXXXXXXXX. എന്ന് കാണിക്കുകയാണെങ്കിൽ നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും നിലവിൽ ലിങ്ക്ഡ് ആണ് എന്നാണ് അർത്ഥം.
ആധാറും പാൻ കാർഡും ലിങ്ക് ചെയ്യേണ്ട അവസാന തീയതി ജൂൺ 30 ആയി മാറ്റിയിട്ടുണ്ട്. ഫൈൻ 1000 രൂപ തന്നെയാണ് നിലവിൽ.
ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന Youtube Video കാണൂ..
ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ…
Posted by: Govdotin admin
March 29, 2023
Tags: AADHAAR CARD LINK PAN CARD
Categories: INCOME TAX,