കോറോണയുടെ പല വകഭേദങ്ങൾ പല രാജ്യങ്ങളെയും ഉലച്ചുകൊണ്ട് ഇരിക്കുകയാണ്, നമ്മുടെ രാജ്യത്തിലും ഈ വൈറസിന്റെ സാന്നിദ്യം വളരെ അധികമാണ്. (Vaccine) പ്രതിരോധ കുത്തിവയ്പ്പ് ഒന്നുകൊണ്ട് മാത്രമേ ഈ മഹാമാരിയെ പൂർണ്ണമായും ഉൻമൂലനം ചെയ്ത് സാധാരണ ജീവിതത്തെ തിരിച്ചു കൊണ്ടുവരാൻ സാധിക്കൂ..

എങ്ങനെയാണ് ( Vaccine ) കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം! ( register for Covid vaccine kerala )

ഇതിനായി നമ്മൾ cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
  • നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ  cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • REGISTER / SIGN IN എന്ന ബട്ടണിൽ പ്രെസ്സ് ചെയ്യുക.
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ Register or SignIn for Vaccination എന്നതിന് താഴെയായി നിങ്ങളുടെ 10 digit മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
  • തുടർന്ന് Get OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ Enter OTP എന്ന സ്ഥലത്തു നിങ്ങളുടെ മൊബൈലിൽ ലഭ്യമായ OTP ടൈപ്പ് ചെയ്യുക.
  • തുടർന്ന് Verify & Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മൊബൈൽ രജിസ്റ്റർ ആയിട്ടുണ്ട്. ഇനി ഈ മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേരെ വരെ വാക്‌സിനേഷനായി നിങ്ങൾക്ക് ഇവിടെ add ചെയ്യാവുന്നതാണ്.

എങ്ങനെയാണ് ആദ്യമായി മെമ്പറെ add ചെയ്യുന്നത് എന്ന് നോക്കാം? ( Register Member )

  • welcome സ്‌ക്രീനിൽ Register Member എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന ഫോമിൽ നിങ്ങളുടെ ഏതെങ്കിലും photo ID Proof സെലക്ട് ചെയ്ത് കൊടുക്കുക. ( ഞാൻ ഇവിടെ Aadhaar Card ആണ് കൊടുക്കുന്നത് )
Covid vaccine
  • തുടർന്ന് ആധാർ കാർഡ് നമ്പർ ( Aadhaar Number ) ടൈപ്പ് ചെയ്ത് കൊടുക്കുക.
  • ശേഷം Gender select ചെയ്ത് കൊടുക്കുക.
  • ശേഷം നിങ്ങളുടെ ജനന വർഷം ( Year of Birth ) കൂടി ടൈപ്പ് ചെയ്യുക.
  • തുടർന്ന് Register  എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എല്ലാം ശരിയാണെങ്കിൽ Individual Registered Successfully എന്ന message കാണിക്കുന്നതായിരിക്കും.
തുടർന്ന് നിങ്ങൾക്ക് വാക്‌സിനായി ബുക്ക് ചെയ്യാവുന്നതാണ്. 4 പേർക്ക് വരെയാണ് ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് വാക്‌സിനായി ബുക്ക് ചെയ്യാവുന്നത്.ആധാർ കാർഡ് കൂടാതെ Driving Licence,Pan card, Passport,Pension Passbook etc തുടങ്ങിയവ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്., മിക്ക ദിവസങ്ങളിലും രാത്രി 7 മണി മുതലാണ് വാക്‌സിൻ ബുക്കിങ് സ്ലോട്ടുകൾ തുറക്കുന്നത്.