എങ്ങനെ കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റ് വഴി ഓൺലൈനായി ബസ്സിന് സീറ്റ് ബുക്ക് ചെയ്യാം ?
കെഎസ്ആർടിസി ബസ്സുകളുടെ ടിക്കറ്റ് ബുക്കിംഗ് പൂർണമായും കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിലേക്ക് മാറ്റിയിരിക്കുന്നു. എങ്ങനെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റ് വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങൾക്ക് ഈ വെബ്സൈറ്റിൽ രജിസ്റ്റർ അല്ലെങ്കിൽ സൈനപ്പ് ചെയ്തുകൊണ്ടും ചെയ്യാതെയും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ( എങ്ങനെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ അല്ലെങ്കിൽ സൈൻ അപ്പ് ചെയ്യുന്നതെന്ന് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. ) നിങ്ങളുടെ ഒരു വാലിഡ് മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകിക്കൊണ്ട് ഓൺലൈനായി പണം അടച്ചുകൊണ്ട് വേഗത്തിൽ തന്നെ നിങ്ങൾക്ക് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഹസ്വദൂര യാത്രകളോ ദീർഘദൂര യാത്രകളോ ഈ രീതിയിൽ നിങ്ങൾക്ക് ഓൺലൈനായി തന്നെ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റ് വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സ്റ്റെപ്പുകൾ താഴെ കൊടുക്കുന്നു.
- https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ തന്നെയുള്ള Bus Booking എന്ന ഫോം സെലക്ട് ചെയ്യുക.
- നിങ്ങൾക്ക് റിട്ടേൺ ടിക്കറ്റ് കൂടി ആവശ്യമുണ്ടെങ്കിൽ Round Trip എന്നതും ഇല്ലായെങ്കിൽ One-Way എന്നതും സെലക്ട് ചെയ്യുക.
- Starting From എന്ന ഭാഗത്ത് നിങ്ങൾ പുറപ്പെടാൻ ഉദ്ദേശിക്കുന്ന സ്ഥലം സെലക്ട് ചെയ്തു കൊടുക്കുക.
- Going To എന്ന ഭാഗത്ത് നിങ്ങളെ എത്തിച്ചേരാൻ ഉദ്ദേശിക്കുന്ന സ്ഥലം സെലക്ട് ചെയ്യുക.
- Journey date എന്ന ഭാഗത്ത് നിങ്ങൾ പുറപ്പെടാൻ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്യുക.
- Round Trip ആണ് നിങ്ങൾ സെലക്ട് ചെയ്തിരിക്കുന്നത് എങ്കിൽ Return date കൂടി സെലക്ട് ചെയ്യുക.
- Search Buses എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നമ്മൾ കൊടുത്ത തീയതിയിൽ നമ്മൾ നൽകിയ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കുന്ന ബസ്സുകളുടെ ലിസ്റ്റ് നമുക്ക് ലഭിക്കുന്നതാണ് )
- ( ഇതിൽ നിന്നും നിങ്ങൾക്കനുയോജ്യമായ ബസ് തിരഞ്ഞെടുക്കുക ) Select Seats എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Select Seats എന്ന ഭാഗത്ത് നിങ്ങൾക്ക് അനുയോജ്യമായ സീറ്റ് സെലക്ട് ചെയ്യുക.
- Select Pickup and Dropoff point എന്ന ഭാഗത്ത് നിങ്ങൾ കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും സെലക്ട് ചെയ്യുക.
- PROVIDE PASSENGER DETAILS എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുടെ പേരും വയസ്സും ലിംഗവും നൽകുക.
- PROCEED TO PAYEE DETAILS എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Payee Details എന്ന ഭാഗത്ത് Indian , International എന്നതിൽ ഏതാണെങ്കിൽ സെലക്ട് ചെയ്യുക.
- നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക.
- PROCEED TO PAYMENT OPTION എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- PAYMENT നടത്തുക.
പെയ്മെൻറ് നടത്തി കഴിയുമ്പോൾ Booking Successful എന്ന് കാണാവുന്നതാണ് കൂടാതെ നിങ്ങൾക്ക് ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും. ഇതുകൂടാതെ തന്നെ നിങ്ങൾ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലും ഈമെയിൽ ഐഡിയിലും ടിക്കറ്റും അതിൻറെ ഡീറ്റെയിൽസും അയച്ചുതരുന്നതുമാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിന്റെ ലിങ്ക് : https://onlineksrtcswift.com/
Posted by: Govdotin admin
September 30, 2023