എങ്ങനെ സൗജന്യമായി ഗൂഗിൾ പേ ഉപയോഗിച്ചുകൊണ്ട് സിബിൽ സ്കോർ പരിശോധിക്കാം?
നമുക്ക് വളരെ സിമ്പിൾ ആയും ഫ്രീ ആയും ഗൂഗിൾ പേ എന്ന ഗൂഗിളിന്റെ യുപിഐ ആപ്പിലൂടെ നമ്മുടെ സിബിൽ സ്കോർ പരിശോധിക്കാൻ സാധിക്കും. ഗൂഗിൾ പേ എന്ന വിശ്വസ്തമായ ആപ്പിലൂടെ പരിശോധിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ക്രെഡിറ്റ് ഡീറ്റെയിൽസ് മറ്റാരുടെയും കൈവശം എത്തിപ്പെടുകയില്ല കൂടാതെ വളരെ കൃത്യതയാർന്ന സിബിൽ സ്കോർ നമുക്ക് ലഭ്യമാവുകയും ചെയ്യും. ഇതിനായി ഗൂഗിൾ പെയിൽ ആവശ്യമുള്ളത് നിങ്ങളുടെ പാൻ കാർഡിലെ പേര് മാത്രമാണ്.
എന്താണ് സിബിൽ സ്കോർ?
നിങ്ങളുടെ ക്രെഡിറ്റ് ഇടപാടുകളുടെ ആകത്തുകയാണ് സിബിൽ സ്കോർ എന്ന് ഒറ്റവാക്കിൽ പറയാം. ഈ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നമുക്ക് വായ്പ അനുവദിക്കുന്നതും ക്രെഡിറ്റ് കാർഡ് പോലെയുള്ള ഇതര സേവനങ്ങൾ ലഭ്യമാക്കുന്നതും. നിങ്ങളുടെ കഴിഞ്ഞകാല പണമിടപാടുകൾ അടിസ്ഥാനപ്പെടുത്തിയാണ് സിബിൽ സ്കോറിൽ നിങ്ങളുടെ സ്കോർ ഉണ്ടാവുക. 300നും 900ത്തിനും ഇടയിലുള്ള ഒരു സംഖ്യ ആയിരിക്കും ഇത്. പൊതുവേ 700 നു മുകളിലുള്ള ഒരു സിബിൽ സ്കോർ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് വായ്പയോ ക്രെഡിറ്റ് കാർഡ് പോലെയുള്ള സേവനങ്ങളോ ലഭ്യമാകാൻ വലിയ പ്രയാസമുണ്ടാകില്ല.
എങ്ങനെ ഗൂഗിൾ പേ വഴി സിബിൽ സ്കോർ പരിശോധിക്കാം?
- ഇതിനായി നിങ്ങളുടെ ഫോണിലെ Google Pay ആപ്പ് ഓപ്പൺ ചെയ്യുക.
- Manage your money എന്നതിന് താഴെയായി ഉള്ള Check your CIBIL score for free എന്നതിൽ ക്ലിക്ക് ചെയ്യുക.
- ( സിബിൽ സ്കോർ പരിശോധിക്കുന്നത് കൊണ്ട് നിങ്ങളുടെ സിബിൽ സ്കോറിനെ ദോഷകരമായി ഒരു വിധത്തിലും ബാധിക്കുന്നില്ല ) Check your score now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- First name എന്ന ഭാഗത്ത് നിങ്ങളുടെ പാൻ കാർഡിൽ ഉള്ളതുപോലെ തന്നെ നിങ്ങളുടെ പേരിന്റെ ആദ്യഭാഗം നൽകുക.
- Last name എന്ന ഭാഗത്ത് നിങ്ങളുടെ പാൻ കാർഡിൽ ഉള്ളതുപോലെ തന്നെ നിങ്ങളുടെ പേരിന്റെ അവസാനഭാഗം നൽകുക.
- ചെക്ക് ബോക്സുകൾ ടിക്ക് ചെയ്ത് Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ( ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ 300നും 900ത്തിനും ഇടയിലുള്ള നിങ്ങളുടെ സിബിൽ സ്കോർ കാണാവുന്നതാണ് ) Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങളുടെ പൂർണ്ണമായ ക്രെഡിറ്റ് റിപ്പോർട്ട് കാണാൻ സാധിക്കും.
Posted by: Govdotin admin
October 1, 2023
Tags: CIBIL SCORE GOOGLE PAY
Categories: CIBIL,