എന്താണ് citizen service portal?
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി  പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ  Information Kerala Mission നിർമ്മിച്ച website ആണ് citizen service portal
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഓണ്ലൈനില് ലഭ്യമാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ഉദ്ദേശം. ഏകദേശം ഇരുന്നൂറിന് മുകളിൽ സേവനങ്ങൾ സിറ്റിസിൻ പോർട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്.
The citizen service portal is a website developed by Information Kerala Mission in collaboration with the Panchayat Department to improve the services of Grama Panchayats in the State.
The purpose of this website is to make all the services required by the public easily available online. More than 200 services are provided through the Citizen Service portal.
എന്തൊക്കെ സേവനങ്ങൾ ആണ് citizen service portal വഴി ലഭ്യമാകുക?
  • സാക്ഷ്യപത്രങ്ങൾ
  • സർട്ടിഫിക്കറ്റുകൾ
  • സുരക്ഷാ പെൻഷനുകൾ
  • സാമൂഹിക സുരക്ഷാ പദ്ധതികൾ
  • ലൈസൻസുകൾ
  • പരാതികൾ
  • അപ്പീലുകൾ
  • വിവരാവകാശം
  • നിയമ സഹായം
  • പൊതുസുരക്ഷ
  • കെട്ടിട നിർമ്മാണ അനുമതികൾ
  • പൊതുസൗകര്യങ്ങൾ
  • വികേന്ദ്രീകൃത ആസൂത്രണം
  • തൊഴിലുറപ്പ് പദ്ധതി
വിശദമായ വിവരങ്ങൾക്ക് click here.
നമ്മുടെ അപേക്ഷകൾ മാത്രമേ നമ്മുടെ citizen service portal വഴി സമർപ്പിക്കുവാൻ സാധിക്കുകയുള്ളോ?
നമ്മുടെ മാത്രമല്ല ആരുടെ അപേക്ഷകൾ വേണമെങ്കിലും കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ നമ്മുടെ അക്കൗണ്ട് വഴി സമർപ്പിക്കുവാൻ സാധിക്കും.
citizen service portal ന്റെ ലിങ്ക്
https://citizen.lsgkerala.gov.in
citizen service portal ൽ register ചെയ്യുവാനായി എന്തൊക്കെ കാര്യങ്ങൾ ആവശ്യം ഉണ്ട്?
  • ആധാർ നമ്പർ
  • ആധാറിലെ പേര്
  • മൊബൈൽ നമ്പർ
  • ഇമെയിൽ ഐഡി
എങ്ങനെയാണ് citizen service portal ൽ register/signup ചെയ്യുന്നത് എന്നു നോക്കാം?