റേഷൻ കാർഡ് സംബന്ധമായ ഉള്ളടക്കത്തിൽ തിരുത്തലുകൾ വരുത്തുവാനും കൂട്ടി ചേർക്കുവാനും, പുതിയ റേഷൻ കാർഡ് എടുക്കുവാനും തുടങ്ങി റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സേവനങ്ങൾക്കുമായി Civil supplies വെബ്‌സൈറ്റിൽ Register ( citizen login ) ചെയ്യേണ്ടതുണ്ട്.

എന്തൊക്കെ സേവനങ്ങളാണ് Civil supplies citizen login വഴി സാധ്യമാകുന്നത്?

എങ്ങനെയാണ് Civil supplies വെബ്‌സൈറ്റിൽ Register ചെയ്യുന്നത് ?

ഇതിനായി Civil supplies വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.) Citizen എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. citizen login form ൽ ഏറ്റവും ചുവടെ ഉള്ള Create an account എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ഫോമിൽ ആധാർ നമ്പർ , റേഷൻ കാർഡ് നമ്പർ എന്നിവ നൽകുക. consent agree ചെയ്ത് Validate എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. User login ID,password, email,mobile number എന്നിവ നൽകി submit ബട്ടണിൽ ക്ലിക്ക് ചെയ്യുക. Registration completed എന്ന പോപ്പ് അപ്പ് ബോക്സ് വരുന്നതാണ്.

എങ്ങനെയാണ് Civil supplies വെബ്‌സൈറ്റിൽ citizen login ചെയ്യുന്നത് ?

ഇതിനായി Civil supplies വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.) Citizen എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. citizen login form ൽ മുൻപ് രജിസ്റ്റർ ചെയ്തിരിക്കുന്ന User ID , Password എന്നിവ നൽകി Sign in ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Civil supplies citizen login വെബ്‌സൈറ്റ് ലിങ്ക്

ecitizen.civilsupplieskerala.gov.in

എങ്ങനെയാണ് Civil supplies വെബ്‌സൈറ്റിൽ citizen Register & login ചെയ്യുന്നത് എന്ന വീഡിയോ കാണാം.