death certificate correction kerala online | എങ്ങനെ മരണ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താം? | Malayalam | 2022
സർക്കാർ രേഖകളിൽ മിക്കപ്പോളും തെറ്റുകൾ കടന്ന് കൂടാറുള്ളത് സ്വാഭാവികമാണ്. മരണ സെർട്ടിഫിക്കറ്റുകളിലും ഈ തരത്തിൽ പിഴവുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി പോകുമ്പോളായിരിക്കും വലിയ പ്രശ്നങ്ങളായി മാറുന്നത്. ഇങ്ങനെ മരണ സെർട്ടിഫിക്കറ്റിൽ ഉണ്ടാകാറുള്ള പിഴവുകൾ ( death certificate correction ) എങ്ങനെയാണ് ഓൺലൈനായി തിരുത്തുക (online ) എന്നാണ് നോക്കുന്നത്.
It is only natural that mistakes should be made in government documents. These types of errors also occur in death certificates. But all of these can become big problems when they go for other purposes.Let’s see how to edit or correct death certificate.
മരണ സെർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കുന്നത് എങ്ങനെ എന്ന് അറിയാത്തവർ മരണ സെർട്ടിഫിക്കറ്റ്ൽ ക്ലിക്ക് ചെയ്യുക.
എങ്ങനെയാണ് മരണ സെർട്ടിഫിക്കറ്റിൽ ഉള്ള പിഴവുകൾ ഓൺലെനായി തിരുത്തുന്നത് എന്ന് നോക്കാം!
- മരണ സെർട്ടിഫിക്കറ്റ് തിരുത്തൽ വരുത്തുന്നതിനായി https://citizen.lsgkerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് login / ലോഗിൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ username ഉം password ഉം word verification ഉം തെറ്റാതെ enter ചെയ്ത് ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രൊഫൈലിൽ പ്രവേശിക്കുക. ( സിറ്റിസൺ സർവീസ് പോർട്ടലിൽ നിങ്ങൾക്ക് അക്കൗണ്ട് ഇല്ല എങ്കിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നത് https://www.govdotin.com/2022/04/citizen-service-portal-kerala-malayalam.html ഈ ലിങ്കിൽ ഉണ്ട് അത് നോക്കി രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്യുക. )
- ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ എത്തിയിരിക്കും, അവിടെ മരണ രെജിസ്ട്രേഷൻ എന്നതിന് താഴെയായി കാണുന്ന മരണം തിരുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷ എന്ന ലിങ്ക് കാണാം, ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പാൾ വിഷയ വിവരണം എന്ന ഫോമിലായി കാണുന്ന ജില്ല , ഓഫീസിന്റെ തരം, ഓഫീസിൻറെ പേര്, അപേക്ഷകളുടെ അല്ലെങ്കിൽ അപേക്ഷകന്റെ തരം എന്നിവ തിരഞ്ഞെടുത്തു സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സേവ് ചെയ്യാമോ എന്ന പോപ്പ്അപ്പ് ബോക്സിൽ അതെ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നിങ്ങളുടെ വിഷയ വിവരണം എന്ന ഫോം സേവ് ആയിട്ടുണ്ടാകും )
- ഇപ്പോൾ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോമിലാണ് എത്തിയിരിക്കുന്നത്, അതിൽ തിരിച്ചറിയൽ തരം, തിരിച്ചറിയൽ നമ്പർ, അപേക്ഷകന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ കൊടുക്കുക.
- സ്ഥിര മേൽവിലാസം എന്ന ഭാഗത്തു വീട്ടുപേര്, പ്രാദേശിക സ്ഥലം, പ്രധാന സ്ഥലം, വാർഡ് നമ്പറും പേരും, പോസ്റ്റ് ഓഫീസ് , പിൻ കോഡ് എന്നിവ കൊടുക്കുക.
- കത്തിടപാടുകൾ നടത്തുന്നതിനുള്ള മേൽവിലാസം എന്ന ഭാഗത്തു മുകളിൽ നൽകിയ മേൽവിലാസം തന്നെയാണ് എന്നുണ്ടെങ്കിൽ സ്ഥിരമേൽവിലാസത്തിനു സമാനമാണ് എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തത് കൊടുക്കുക, വ്യത്യാസമുണ്ടെങ്കിൽ മേൽവിലാസം ടൈപ്പ് ചെയ്ത് കൊടുക്കുക.
- ശേഷം സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സേവ് ചെയ്യാമോ എന്ന പോപ്പ്അപ്പ് ബോക്സിൽ അതെ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നിങ്ങളുടെ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോം സേവ് ആയിട്ടുണ്ടാകും )
- e file correction in death certificate എന്ന ഫോമിൽ correction type ഏതാണ് എന്നുള്ളത് സെലക്ട് ചെയ്തതിനു ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം death registrations എന്ന ഫോമിൽ മരിച്ച വ്യക്തിയുടെ പേരും ( in English ) മരണ തീയതിയും ( Date of death ) , Gender എന്നിവ കൃത്യമായി enter ചെയ്തതിനു ശേഷം word verification കൂടി പൂർത്തിയാക്കി Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ താഴെയായി വരുന്നതായിരിക്കും. )
- മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ വന്നിരിക്കുന്ന ടേബിളിൽ Request എന്നതിന് താഴെയായി ഉള്ള Apply Correction എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Applicant Deatils എന്ന ഫോമിൽ Applicant Type, Applicant name, Applicant address എന്നിവ തെറ്റാതെ എന്റർ ചെയ്ത് കൊടുക്കുക.
- Legal Information എന്ന ഫോമിൽ മരണപ്പെട്ട വ്യക്തിയുടെ Legal Informationൽ തിരുത്തൽ വരുത്തേണ്ടവ മാത്രം തിരുത്തി സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- Permanent address of the deceased എന്ന ഫോമിൽ മരണപ്പെട്ട വ്യക്തിയുടെ അഡ്രസ്സിൽ തിരുത്തൽ വരുത്താൻ ഉണ്ടെങ്കിൽ തിരുത്തി സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- അടുത്തത് മരണപ്പെട്ട വ്യക്തിയുടെ മരണസമയത്തെ അഡ്രസ്സിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അത് തിരുത്തി സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- Place of Death എന്ന ഫോമിൽ മരണപ്പെട്ട സ്ഥലത്തിന് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അത് തിരുത്തിയതിനു ശേഷം സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- remarks എന്ന ഫോമിൽ എന്തെങ്കിലും കൂടുതലായി രേഖപ്പെടുത്താനോ അറിയിക്കാനോ ഉണ്ടെങ്കിൽ അവിടെ ടൈപ്പ് ചെയ്ത് സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- ഉൾക്കൊള്ളിക്കേണ്ട രേഖകൾ എന്നതിൽ തിരുത്തലുകൾക്കാവശ്യമായ രേഖകൾ സബ്മിറ്റ് ചെയ്യുക.
- ഫീസ് വിവരങ്ങൾ എന്നതിൽ തിരുത്തലുകൾക്കാവശ്യമായ ഫീസ് അടക്കുക.
- സത്യപ്രസ്താവന എന്ന ഭാഗത്തു നമ്മൾ സമർപ്പിച്ച എല്ലാ കാര്യങ്ങളും സത്യമാണ് എന്നത് തീർച്ചപ്പെടുത്തുക.
Posted by: Govdotin admin
May 16, 2022
Tags:
Categories: CITIZEN SERVICE PORTAL, CORRECTION,