എങ്ങനെ വോട്ടർ ഐഡി കാർഡ് / EPIC Card ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം?
എങ്ങനെയാണ് വോട്ടർ ഐഡി കാർഡ് ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുന്നതെന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. നിങ്ങൾക്ക് സൗജന്യമായി വോട്ടേഴ്സ് സർവീസ് പോർട്ടൽ വഴി നിങ്ങളുടെ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് വോട്ടർ ഐഡി നമ്പറും ഒരു മൊബൈൽ നമ്പറും ആവശ്യമായിട്ടുണ്ട്. മൊബൈൽ നമ്പർ ഇല്ലാതെ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയില്ല. ഏതാനും ചില ലളിതമായ സ്റ്റെപ്പുകളിലൂടെ നിങ്ങൾക്ക് ഇത് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ആ സ്റ്റെപ്പുകൾ ഏതൊക്കെയാണെന്ന് കൃത്യമായി ഇവിടെ വിവരിച്ചിട്ടുണ്ട്. ഇത് വായിച്ചുകൊണ്ട് നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും.
വോട്ടേഴ്സ് ഐഡി കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കുന്ന സ്റ്റെപ്പുകൾ ഏതൊക്കെയാണ് നോക്കാം.
- ഇതിനായി https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- നിങ്ങളുടെ മൊബൈൽ നമ്പറോ ഇ പി ഐ സി നമ്പറോ നൽകി ലോഗിൻ ചെയ്യുക.
- ഹോം പേജിലെ E-EPIC Download എന്ന ടൈലിൽ ക്ലിക്ക് ചെയ്യുക.
- Download electronic copy of EPIC Card എന്ന ഭാഗത്ത് I have എന്നുള്ളിടത്ത് EPIC no. എന്നത് സെലക്ട് ചെയ്യുക.
- Enter EPIC_NO എന്ന ഭാഗത്ത് നിങ്ങളുടെ വോട്ടർ ഐഡിയുടെ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.
- Select State എന്ന ഭാഗത്ത് നിങ്ങളുടെ സംസ്ഥാനം ഏതാണെങ്കിൽ സെലക്ട് ചെയ്യുക.
- ശേഷം Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ താഴെയായി നിങ്ങളുടെ ഡീറ്റെയിൽസ് കാണാവുന്നതാണ് ഇതിൽ മൊബൈൽ നമ്പർ ഉണ്ട് എന്ന് ഉറപ്പുവരുത്തുക നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ എങ്ങനെയാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത് ഇവിടെ വായിക്കുക. എങ്ങനെ വോട്ടർ ഐഡി മൊബൈൽ നമ്പർ Add / Update ചെയ്യാം? )
- സ്ക്രീനിൽ താഴേക്ക് വരുമ്പോൾ Please authenticate using OTP verification എന്ന ഭാഗത്ത് Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പൊ നമ്മുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഓ ടി പി കോഡ് വരുന്നതാണ്. )
- മൊബൈലിൽ വന്ന ഓ ടി പി കോഡ് Enter OTP എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ OTP Verification done successfully. എന്ന് കാണാവുന്നതാണ്. )
- Download e-EPIC എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നമ്മുടെ വോട്ടർ ഐഡി / EPIC card ഡൗൺലോഡ് ആയി ലഭിക്കുന്നതാണ്.
വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കുവാനുള്ള വെബ്സൈറ്റ് ലിങ്ക് : https://voters.eci.gov.in/
വോട്ടർ ഐഡി കാർഡ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്തെടുക്കുന്ന വീഡിയോ കാണുവാൻ ഉള്ള ലിങ്ക് : https://youtu.be/GyHmbN7VEJM
Posted by: Govdotin admin
September 26, 2023