എങ്ങനെ ഓൺലൈനായി UIDAI യുടെ വെബ്സൈറ്റ് വഴി സൗജന്യമായി മാസ്ക്ഡ് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം?
ഓൺലൈനായി എങ്ങനെ MASKED ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം എന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി നമ്മുടെ സ്വന്തം മാസ്ക് ചെയ്ത ആധാർ കാർഡ് യു ഐ ഡി എ ഐ എന്ന വെബ്സൈറ്റ് വഴി നമ്മുടെ ആധാർ കാർഡ് നമ്പർ നൽകിക്കൊണ്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആധാർ കാർഡ് ഉപയോഗിച്ച് കൊണ്ടുള്ള ദുരുപയോഗം തടയുന്നതിനായി ഇനിമുതൽ ഏതെങ്കിലും സാഹചര്യത്തിൽ ആധാർ കാർഡിന്റെ കോപ്പിയോ ആധാർ കാർഡോ നൽകേണ്ട പക്ഷം മാസ്ക്ഡ് ആധാർ കാർഡ് കൊടുക്കേണ്ടതാണ്. ഈ തരത്തിലുള്ള ആധാർ കാർഡിൽ നമ്മുടെ പന്ത്രണ്ടക്ക ആധാർ നമ്പർ അവസാന നാല് അക്കം ഒഴിച്ച് മാസ്ക് ചെയ്ത് സൂക്ഷിക്കുന്നതാണ്. അതിനാൽ തന്നെ നമ്മുടെ ആധാർ കാർഡ് സുരക്ഷിതമായിരിക്കും.
masked ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുവാനുള്ള WEBSITE ലിങ്ക് : https://uidai.gov.in/
Posted by: Govdotin admin
October 30, 2023