എങ്ങനെ വാഹനത്തിൻറെ പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം?
നമ്മുടെ വാഹനത്തിന്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ PUC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പുക പരിശോധന സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിൽ ഗവൺമെൻറ് വെബ്സൈറ്റായ പരിവാഹൻ വഴി ഓൺലൈനായി തന്നെ നമ്മുടെ വാഹനത്തിൻറെ പിയുസി സർട്ടിഫിക്കറ്റ് PDF ആയി ഡൗൺലോഡ് ചെയ്തെടുക്കുവാനോ പ്രിൻറ് ചെയ്ത് എടുക്കുവാനോ സാധിക്കുന്നതാണ്.
എങ്ങനെ PUC സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം?
- സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാനായി ആദ്യം പരിവാഹൻ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.(ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.)
- മെയിൻ മെനുവിലെ Online Services എന്നതിൻറെ സബ് മെനു ആയ PUCC എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
- തുടർന്നുവരുന്ന പേജിലെ മെയിൻ മെനുവിൽ PUC Certificate എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ PUC Certificate എന്ന ഫോം ഓപ്പൺ ആകുന്നതാണ്.)
- Registration Number എന്ന ഭാഗത്ത് നിങ്ങളുടെ വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ വലിയ അക്ഷരങ്ങളിൽ ഇടവിടാതെ ടൈപ്പ് ചെയ്യുക.
- Chassis Number എന്ന ഭാഗത്ത് നിങ്ങളുടെ വാഹനത്തിൻറെ ചേസിസ് നമ്പറിന്റെ അവസാന അഞ്ചു അക്ഷരങ്ങൾ/അക്കങ്ങൾ ടൈപ്പ് ചെയ്യുക.
- Enter Security Code എന്ന ഭാഗത്ത് താഴെ കാണുന്ന അക്ഷരങ്ങൾ/അക്കങ്ങൾ അതുപോലെതന്നെ ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം PUC Details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ നമുക്ക് നമ്മുടെ വാഹനത്തിൻറെ പിയു സി സർട്ടിഫിക്കറ്റ് കാണാൻ സാധിക്കുന്നതാണ്)
- Print എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് പി യു സി സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യുവാനും പിഡിഎഫ് ആയി സേവ് ചെയ്യാനും സാധിക്കുന്നതാണ്.
PUC സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യുവാനുള്ള പരിവാഹൻ വെബ്സൈറ്റ് ലിങ്ക് : https://parivahan.gov.in/parivahan/
Posted by: Govdotin admin
April 22, 2024
Tags: certificate PUC vehicle
Categories: PARIVAHAN,