നമ്മുടെ വോട്ടർ ലിസ്റ്റ് പുതുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് എന്യൂമറേഷൻ ഫോം. ഇത് എങ്ങനെ പൂരിപ്പിക്കണം, എന്തെല്ലാം വിവരങ്ങൾ നൽകണം, ഏത് ഭാഗങ്ങളിൽ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇത് പൂർണ്ണമായും എങ്ങനെയാണ് ഓൺലൈനായി സമർപ്പിക്കുന്നത് എന്നാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.
ഓൺലൈനായി സമർപ്പിക്കുന്നതിന് എന്തൊക്കെ ആവശ്യം ഉണ്ട്?
2002 ലെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ അതിലുള്ള വിവരങ്ങൾ. 2002 ലെ ലിസ്റ്റിൽ നിങ്ങളുടെ പേര് ഇല്ലെങ്കിൽ നിങ്ങളുമായി രക്തബന്ധത്തിൽ ഉള്ള ആരുടെയെങ്കിലും പേര് ലിസ്റ്റിൽ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ.
വോട്ടർ ഐഡി മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം.
വോട്ടേഴ്‌സ് ലിസ്റ്റിലെയും ആധാറിലെയും പേര് ഒരുപോലെ ആയിരിക്കണം.
നിങ്ങളുടെ EPIC No. / Mobile No. നൽകി ലോഗിൻ ചെയ്യുക.
Main Pageലെ Fill Enumeration Form എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Select State എന്നുള്ളത് Kerala സെലക്ട് ചെയ്യുക.
Enter EPIC number in 2025 എന്ന ഭാഗത്തു നിങ്ങളുടെ പുതിയ വോട്ടർ ഐഡി നമ്പർ നൽകുക. ശേഷം search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന സ്‌ക്രീനിൽ Mobile No എന്ന ഭാഗത്ത് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
OTP ടൈപ്പ് ചെയ്ത് Verify OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം Select one category എന്ന ഭാഗത്തു നിന്നും നിങ്ങളുമായി ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കുക.
My name exists in Electoral Roll of last SIR (Your age is less than 38, therefore you cannot mark as self.)
My parents name (Father, Mother, Grandfather, Grandmother) exists in the electoral roll of last SIR
Neither my name nor my parents name exists in the electoral roll of last SIR
ശേഷം Search by AC, Part, Part SI.No. details in last SIR എന്ന ഫോമിൽ State,Assembly Constituency in 2002, Polling Station No and Name in 2002, Part Serial No. in 2002 എന്നിവ കൃത്യമായി കൊടുത്ത് Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ വരുന്ന റിസൾട്ട് നിങ്ങൾ സെർച്ച് ചെയ്ത വ്യക്തിയുടേത് തന്നെ എന്ന് ഉറപ്പ് വരുത്തുക.
ചെക്ക് ബോക്സ് ടിക്ക് ചെയ്തതിനു ശേഷം Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം Date of Birth, Father’s/Legal Guardian Name, Enter mother’s name, Spouse’s Name. (Optional), Place Of Submission (Optional), AADHAAR No. (Optional), എന്നിവ കൃത്യമായി നൽകുക.
ശേഷം ഫോട്ടോ ആവശ്യമെങ്കിൽ അപ്‌ലോഡ് ചെയ്യുക.
ശേഷം Preview എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ചെക്ക് ബോക്സ് ടിക്ക് ചെയ്ത് Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇത്രയും കാര്യങ്ങളാണ് ഓൺലൈനായി എന്യുമറേഷൻ ഫോം സമർപ്പിക്കാൻ ചെയ്യേണ്ടത്.