എങ്ങനെ മൊബൈൽ ഉപയോഗിച്ചുകൊണ്ട് ഗ്യാസ് മസ്റ്ററിംഗ് (e KYC) ഓൺലൈനായി ചെയ്യാം?
എങ്ങനെ മൊബൈൽ ഉപയോഗിച്ചുകൊണ്ട് ഗ്യാസ് മസ്റ്ററിംഗ് (e KYC) ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ചെയ്യാം എന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇൻറർനെറ്റ് ഉള്ള ഒരു ഫോണും സ്മാർട്ട്ഫോണും രണ്ട് ആപ്പുകളും ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട്ടിലിരുന്ന് തന്നെ ഗ്യാസ് മസ്റ്ററിംഗ് ചെയ്യാൻ സാധിക്കും. ഇതിന് അധികമായ സാങ്കേതിക പരിജ്ഞാനമോ മറ്റു വിവരങ്ങളോ ഒന്നും ആവശ്യമില്ല. ഇവിടെ ഭാരത് ഗ്യാസ് മസ്റ്ററിങ് ആണ് കാണിച്ചിരിക്കുന്നത്. ഇതേ രീതി തന്നെയാണ് ഇന്ത്യൻ ഗ്യാസ് ഉപയോഗിക്കുന്നവർക്കും, HP ഗ്യാസ് കണക്ഷൻ ഉള്ളവർക്കും ഉള്ളത്. ആപ്പുകൾക്ക് മാത്രമേ വ്യത്യാസമുണ്ടാകൂ.
എന്തൊക്കെ ആപ്പുകൾ ആണ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത്?
- AadharFaceRD
- Indian oil ONE/ HELLO BPCL/ HP Pay
എങ്ങനെ മൊബൈൽ ഉപയോഗിച്ചുകൊണ്ട് ഗ്യാസ് മസ്റ്ററിംഗ് ഓൺലൈനായി ചെയ്യാം?
- Play Store open ചെയ്തു HELLO BPCL എന്ന് സെർച്ച് ചെയ്ത് ഹലോ ബിപിഎസിഎൽ എന്ന ഭാരത് ഗ്യാസിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- അതിനുശേഷം AadharFaceRD എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- ശേഷം ഹലോ ബിപിസിഎൽ എന്ന ആപ്പ് ഓപ്പൺ ചെയ്യുക.
- നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ നൽകി അതിൽ വരുന്ന ഒടിപി കോഡ് ടൈപ്പ് ചെയ്ത് ഈ ആപ്പിൽ സൈൻ അപ്പ് ചെയ്യുക.
- ശേഷം ആപ്പ് ഉപയോഗിക്കാനായുള്ള നാലക്ക MPIN സെറ്റ് ചെയ്യുക.
- ശേഷം ആപ്പിന്റെ ഹോം സ്ക്രീനിലെ View more എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- അതിനുശേഷം eKYC എന്നതിന് താഴെയായി ഉള്ള Complete eKYC എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നമ്മുടെ ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറിലേക്ക് ഒരു ഓ ടി പി കോഡ് വരുന്നതാണ് അത് OTP Verification എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊണ്ട് Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം OTP validated successfully എന്ന ഭാഗത്തുള്ള Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം വരുന്ന Privacy Policy വായിച്ചു നോക്കിയതിനു ശേഷം ചെക്ക് ബോക്സ് ടിക്ക് ചെയ്തു കൊടുത്തുകൊണ്ട് Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നമ്മൾ എന്ന AadharFaceRD ആപ്പിൽ എത്തുന്നതായിരിക്കും അവിടെ ക്യാമറ യൂസ് ചെയ്യാനുള്ള പെർമിഷൻ നൽകുക.
- ഇപ്പോൾ face authentication advisories എന്ന ഭാഗത്ത് എത്തുന്നതാണ്. അത് വായിച്ചു നോക്കിയതിനു ശേഷം ചെക്ക് ബോക്സ് ചെക്ക് ചെയ്ത് Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ വരുന്ന വട്ടത്തിനുള്ളിൽ നിങ്ങളുടെ ഫേസ് കൃത്യമായി വരുന്ന രീതിയിൽ കണ്ണ് ചിമ്മി തുറന്നു കൊണ്ട് ക്യാമറയിൽ നോക്കുക.
- ഇപ്പോൾ Image captured successfully എന്ന് കാണാവുന്നതാണ്. successfully updated status as eKYC successful എന്ന ഭാഗത്തെ back to dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ eKYC പൂർത്തിയായതായി കാണാവുന്നതാണ്.
Posted by: Govdotin admin
August 1, 2024
Tags: bharath gas ekyc