GD entry online kerala police | എങ്ങനെ ഓൺലൈനായി GD Entry എടുക്കാം? | how to get gd entry online
ഓൺലൈനായി ഇപ്പോൾ വാഹനങ്ങൾ അപകടങ്ങളിൽ പെടുമ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന GD entry എടുക്കുവാൻ സാധിക്കും, കേരള പോലീസിന്റെ തന്നെ Thuna എന്ന വെബ്‌സൈറ്റിൽ നിന്നും Pol app വഴിയുമാണ് ഇത് എടുക്കുവാൻ സാധിക്കുന്നത്. അതിനാൽ വാഹനാപകട ഇൻഷുറൻസിന് അപേക്ഷിക്കുമ്പോൾ കൊടുക്കുന്ന GD entry ക്കായി ഇനി പോലീസ് സ്റ്റേഷനിൽ കയറേണ്ട ആവശ്യം ഇല്ല.Now when vehicles are involved in accidents, the GD entry from the police station can be taken online, it can be taken from Kerala Police’s own website called Thuna and through the Pol app. So there is no need to go to the police station for the GD entry given while applying for auto accident insurance.
എങ്ങനെയാണ് ഓൺലൈനായി GD Entry ലഭ്യമാക്കുന്നത് ?
ഇതിനായി കേരള പോലീസിന്റെ വെബ്‌സൈറ്റായ തുണ വഴിയാണ് സാധ്യമാകുന്നത്, Pol app വഴി ഈ സേവനം ലഭ്യമാണെങ്കിലും തുണ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യുന്ന വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്തതിനു ശേഷം Mobile number and password ഉപയോഗിച്ച് ലോഗിൻ ചെയ്യുക., Menu വിലെ Accident GD Request എന്നതിന് താഴെയുള്ള Apply now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം Register Accident GD എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. Applicant Details എന്ന ഭാഗത്തു നിങ്ങളുടെ പ്രൊഫൈലിൽ നിങ്ങളുടെ സംബന്ധിച്ച വിവരങ്ങൾ നേരത്തെ നൽകിയിരുന്നു എങ്കിൽ Auto fill ആകുന്നതാണ്, അല്ലെങ്കിൽ First name, last name. gender,DOB, Relative name, Relation type,E-mail id , mobile numer എന്നിവ നൽകുക.
Identification Information എന്ന ഭാഗത്തു Add ID details എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുക. ID type,ID number എന്നിവ നൽകി, നിങ്ങളുടെ ID card upload ചെയ്ത് കൊടുക്കുക.ശേഷം Permanent & Present Address കൊടുത്തതിനു ശേഷം Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം Incident/Accident Details എന്ന ഫോമിൽ Incident Date and time From and To എന്നിവ സെലക്ട് ചെയ്യുക. Place of Incident ( അപകട സ്ഥലം ) കൊടുക്കുക, അപകടം നടന്ന Police District , Police Station എന്നിവ നൽകുക. Brief Description എന്ന ഭാഗത്തു അപകടത്തെക്കുറിച്ചു എഴുതുക. Incident Images എന്ന ഭാഗത്തു Add incident Photos എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപകടത്തിന്റെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് കൊടുത്തതിനു ശേഷം Attach Photos എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണെങ്കിൽ അതുകൂടി നൽകുക, ശേഷം Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇത് സംബന്ധിച്ച ബാക്കി വിവരങ്ങൾ SMS ആയി ലഭ്യമാകുന്നതാണ്. ഓൺലൈനായി തന്നെ GD entry Download ചെയ്യാവുന്നതുമാണ്.
GD entry full form : General Diary
GD entry എടുക്കുവാൻ സന്ദർശിക്കേണ്ട കേരളാപോലീസ് തുണയുടെ website.
ഓൺലൈനായി GD Entry എടുക്കുന്ന വീഡിയോ കാണാം.
Posted by: Govdotin admin
September 3, 2022