Railone App All services of Indian Railways in one app | ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ആപ്പിൽ ലഭ്യമാകും. റെയിൽവൺ എന്ന ആപ്പ് ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേയുടെ റിസർവ്ഡ് ടിക്കറ്റുകളും, അൺ റിസർവ്ഡ് ടിക്കറ്റുകളും, പ്ലാറ്റ്ഫോം ടിക്കറ്റുകളും, സീസൺ ടിക്കറ്റുകളും തുടങ്ങി ഇന്ത്യൻ റെയിൽവേയുടെ തന്നെ സംവിധാനങ്ങൾ ആയ ഫുഡ് ഓൺ ട്രാക്ക്, കോച്ച് പൊസിഷൻ, PNR സ്റ്റാറ്റസ്, ഫൈൻഡ് മൈ ട്രെയിൻ മുതലായ എല്ലാ സേവനങ്ങളും റെയിൽവൺ എന്ന ഈ ആപ്പിൽ ലഭ്യമാകും തികച്ചും യൂസർ ഫ്രണ്ട്ലി ആയിട്ടുള്ള ഡിസൈനും ഉപയോഗിക്കാനുള്ള എളുപ്പവും ഈ ആപ്പിനെ വ്യത്യസ്തമാക്കുന്നു.
എങ്ങനെ റെയിൽവൺ എന്ന ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാം?
ഇന്ത്യൻ റെയിൽവേയുടെ തന്നെ സേവനങ്ങളായ Rail Connect, UTS പോലെയുള്ള ആപ്പുകളിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വർക്ക് ആ അക്കൗണ്ട് ഉപയോഗിച്ചുകൊണ്ട് RailOneൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ guest എന്ന രീതിയിലും RailOneൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഇവ കൂടാതെ നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ചുകൊണ്ട് ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ് അതെങ്ങനെയാണ് എന്നുള്ളത് താഴെ നൽകുന്നു.
- ഇതിനായി New User Registration എന്ന ഭാഗത്തുള്ള mobile number എന്ന കോളത്തിൽ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
- ശേഷം Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നമ്മൾ Create Account എന്ന ഒരു ഫോമിൽ എത്തുന്നതാണ് അവിടെ Name എന്ന ഭാഗത്ത് നിങ്ങളുടെ മുഴുവൻ പേര് ടൈപ്പ് ചെയ്തു കൊടുക്കുക.
- താഴെയായി നമ്മൾ മുൻപ് കൊടുത്തിരുന്ന മൊബൈൽ നമ്പർ കാണാവുന്നതാണ് അതിന് വലതുവശത്ത് ആയിട്ടുള്ള Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നമ്മൾ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി കോഡ് വരുന്നതാണ് അത് Enter OTP എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുത്തുകൊണ്ട് Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം email എന്നുള്ളത് ഓപ്ഷണലാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ കൊടുക്കാവുന്നതാണ്. അതിനുശേഷം User ID എന്ന ഭാഗത്ത് 3 അക്ഷരങ്ങളിൽ കുറയാത്ത അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു യൂസർ ഐഡി ടൈപ്പ് ചെയ്തു കൊടുക്കുക, അത് ലഭ്യമായിട്ടുള്ളതാണെങ്കിൽ വലതുവശത്തായി Available എന്ന് പച്ച കളറിൽ കാണാൻ സാധിക്കുന്നതാണ്.
- അതിനുശേഷം password ആണ് അക്കങ്ങളും വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും സ്പെഷ്യൽ ക്യാരക്ടറുകളും ഉൾപ്പെടുത്തിയിട്ടുള്ള 8 ക്യാരക്ടറിൽ കുറയാത്ത ഒരു പാസ്സ്വേർഡ് ടൈപ്പ് ചെയ്തു കൊടുക്കുക.
- അതിനുശേഷം Confirm Password എന്ന ഭാഗത്ത് മുൻപ് കൊടുത്തിരുന്ന അതേ പാസ്വേഡ് തന്നെ ഒന്നുകൂടി ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം captchaയാണ് ഇടതുവശത്തായി കാണിച്ചിരിക്കുന്ന ചിത്രം മാച്ച് ആകുന്ന ചിത്രവുമായി വലിച്ച് ചേർക്കേണ്ടതാണ്.
- SET mPIN എന്ന സ്ഥലത്ത് നിങ്ങൾ ഓർത്തിരിക്കുന്ന ഒരു ആറക്ക നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം അതേ mPIN ഒന്നുകൂടി ടൈപ്പ് ചെയ്തു കൊടുത്തുകൊണ്ട് SET mPIN എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നമുക്ക് Registration Successful എന്ന pop-up box ലഭ്യമാകുന്നതാണ് അവിടെ OK എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ആപ്പിൽ ലോഗിൻ ചെയ്യാവുന്നതാണ്.
RAIL ONE APP ANDROID ( PLAY STORE ) DOWNLOAD LINK : DOWNLOAD NOW
Posted by: Govdotin admin
July 18, 2025
Categories: IRCTC, RAILONE APP,