Marriage certificate correction | എങ്ങനെ വിവാഹ സർട്ടിഫിക്കറ്റ് തിരുത്താം? | Kerala malayalam | 2022
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹ ബന്ധത്തിന് നിയമപരമായി ഉള്ള കരാറാണ് വിവാഹ സെർട്ടിഫിക്കറ്റ്( marriage certificate ). ഇത് പഞ്ചായത്തിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ മുൻസിപ്പൽ കോർപറേഷൻ വഴിയോ ആണ് അനുവദിക്കുന്നത്. ഇതിൽ പലകാരണങ്ങളാൽ ചിലപ്പോളൊക്കെ തെറ്റുകൾ ( വന്നുകൂടാൻ സാധ്യത ഉണ്ട്. അങ്ങനെ തെറ്റുകൾ സംഭവിച്ചാൽ എങ്ങനെയാണ് ഓൺലൈനായി ഇതിൽ തിരുത്തലുകൾ (correction ) വരുത്തുവാൻ അപേക്ഷിക്കുന്നത് എന്ന് നോക്കാം!
A marriage certificate is a legal contract for a marriage between two persons. It is sanctioned by the Panchayat, the Municipality or the Municipal Corporation. Errors in the certificate can sometimes occur for a variety of reasons. So let’s see how to apply for corrections online if errors occur!
എങ്ങനെ വിവാഹ സർട്ടിഫിക്കറ്റ് തിരുത്തൽ വരുത്തുവാൻ ഓൺലൈനായി അപേക്ഷിക്കാം?
മുകളിൽ കാണുന്ന ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ USERNAME & PASSWORD ടൈപ്പ് ചെയ്യുക.
( നിങ്ങൾ CITIZEN SERVICE PORTALൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കണ്ടിട്ട് രജിസ്റ്റർ ചെയ്യുക. ലിങ്ക് : എങ്ങനെ സിറ്റിസൺ സർവീസ് പോർട്ടലിൽ register ചെയ്യാം? )
താഴെയായി ചിത്രത്തിലുള്ള കോഡ് ടൈപ്പ് ചെയ്തതിനു ശേഷം ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
( ഇപ്പോൾ നിങ്ങൾ സിറ്റിസൺ സർവീസ് പോർട്ടലിൽ ലോഗിൻ ആയിട്ടുണ്ടാകും. )
STEP 2:
പൊതു വിവാഹ രെജിസ്ട്രേഷൻ എന്നതിന് താഴെയായി പൊതു വിവാഹം തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
( വിഷയ വിവരണം എന്ന ഫോമിലായിരിക്കും എത്തിയിരിക്കുക, ഇവിടെ പ്രധാന വിഭാഗം , ഉപ വിഭാഗം, അപേക്ഷയുടെ തരം എന്നിവ അതിൽ തന്നെ ഉണ്ടാകും. )
ജില്ല എന്ന ഭാഗത്തു നിങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന ജില്ല സെലക്ട് ചെയ്യുക.
ഓഫീസിന്റെ തരം എന്ന ഭാഗത്തു നിങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് ഗ്രാമപഞ്ചായത്തിലാണോ , മുനിസിപ്പാലിറ്റിയിൽ ആണോ , മുൻസിപ്പിൽ കോർപറേഷനിൽ ആണോ എന്നത് തിരഞ്ഞെടുക്കുക.
ഓഫീസിന്റെ പേര് തിരഞ്ഞെടുക്കുക.
അപേക്ഷകന്റെ തരം വ്യക്തിഗതം, സംയുക്തം, സ്ഥാപനം എന്നതിൽ ഏതാണെന്ന് തിരഞ്ഞെടുക്കുക.
അപേക്ഷകന്റെ വിഭാഗം പൊതുവിഭാഗം , പട്ടിക ജാതി വിഭാഗം ETC.. തിരഞ്ഞെടുക്കുക.
സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം അടുത്തത് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
( ഇപ്പോൾ വിഷയവിവരണം എന്ന ഫോം പൂർത്തിയായി അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന പുതിയ ഫോമിൽ എത്തിയിരിക്കും )
STEP 3:
അപേക്ഷകന്റെ വിശദംശങ്ങൾ എന്ന ഫോമിൽ
അപേക്ഷകന്റെ വിശദംശങ്ങൾ, അപേക്ഷകനെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ , സ്ഥിര മേൽവിലാസം , കത്തിടപാടുകൾ നടത്താനുള്ള മേൽവിലാസം എന്നിവ നൽകുക.
അല്ലെങ്കിൽ
മുകളിലായി കാണുന്ന പ്രൊഫൈലിൽ നിന്ന് തിരഞ്ഞെടുക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.( ഇപ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ നൽകിയ വിവരങ്ങൾ തനിയെ ഫിൽ ആകുന്നതാണ്.
വാർഡ് നമ്പരും പേരും എന്ന ഭാഗത്തു നിങ്ങളുടെ വാർഡ് നമ്പർ നൽകുക.
കത്തിടപാടുകൾ നടത്തുന്നതിനുള്ള മേൽവിലാസം എന്ന ഭാഗത്തു സ്ഥിര മേല്വിലാസത്തിനു സമമാണ് എന്നുള്ള ചെക്ക് ബോക്സ് ടിക്ക് ചെയ്യുകയോ , മാറ്റം ഉണ്ടെങ്കിൽ ടൈപ്പ് ചെയ്ത് കൊടുക്കുകയോ ചെയ്യുക.
ശേഷം സേവ് ബട്ടണിൽ ക്ലിക്ക് ചെയ്തിട്ട് അടുത്തത് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
(ഇപ്പോൾ നിങ്ങൾ പൊതു വിവാഹ രെജിസ്ട്രേഷനുകൾ എന്ന ഫോമിൽ എത്തിയിരിക്കും )
STEP 4:
വിവാഹ തീയതി സെലക്ട് ചെയ്ത് കൊടുക്കുക.
ഭർത്താവിന്റെ പേര് ( ആദ്യത്തെ 3 അക്ഷരമെങ്കിലും )
ഭാര്യയുടെ പേര് ( ആദ്യത്തെ 3 അക്ഷരമെങ്കിലും )
പദ പരിശോധന ( കാണുന്ന നമ്പർ നൽകുക )
ശേഷം തിരയുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
(ഇപ്പോൾ താഴെയായി നിങ്ങളുടെ വിവാഹ സെർട്ടിഫിക്കറ്റിന്റെ റിസൾട്ട് കാണുന്നതാണ്)
തിരുത്തൽ എന്ന ഭാഗത്തു തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.