Non involvement in offense Certificate Online | Thuna |
How to get PCC Certificate (Police Clearance Certificate) or Non involvement in offense certificate online? Now there is no need to go to the police station for that, we can get PCC Certificate (Police Clearance Certificate) or Non involvement in offense certificate very easily through the website or app called Thuna of Kerala Police.
PCC Certificate ( Police Clearance Certificate ) അഥവാ Non involvement in offence certificate എങ്ങനെയാണ് ഓൺലൈനായി എടുക്കാം എന്നാണ് നോക്കുന്നത്. ഇനി അതിനായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട കാര്യമില്ല കേരള പോലീസിന്റെ തുണ എന്ന വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി വളരെ എളുപ്പം നമുക്ക് PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate എടുക്കാവുന്നതാണ്.
എന്തൊക്കെ ആവശ്യങ്ങൾക്കാണ് തുണ വഴി ലഭ്യമാകുന്ന Non involvement in offence certificate ഉപയോഗിക്കുവാൻ സാധിക്കുന്നത്?
- Entry into highly secured areas
- Visiting Lekshwadeep
- Employment at Central Government Agencies
- Internship
- Armed Forces
- Defence Recruitment Rally
- Local Employment etc.
Police Clearance Certificate / certificate of Non-involvement in offence നുള്ള ഫീസ് എത്രയാണ്?
610 രൂപയാണ് ഇതിനുള്ള ഫീസ് ആയി വരുന്നത്.
എങ്ങനെയാണ് ഓൺലൈനായി PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate തുണ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി എടുക്കുന്നത്?
- കേരള പോലീസിന്റെ തുണ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.)
- ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ട്. എങ്ങനെയാണ് തുണ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന ബ്ലോഗ് നേരത്തെ ചെയ്തിട്ടുണ്ട് അത് നോക്കി ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
- ശേഷം ഏറ്റവും മുകളിലായി കാണുന്ന Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ചെയ്യുവാനായി വരുന്ന ഫോമിൽ നിങ്ങൾ കൊടുത്തിരിക്കുന്ന Mobile number , Password , Captcha എന്നിവ നൽകിയ ശേഷം Sign in എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന സ്ക്രീനിൽ Certificate of Non-involvement in offences എന്ന മെനുവിലുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം New Request എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Personal Information എന്ന ഭാഗത്തു നിങ്ങളുടെ Passport size photo, First name, Last name , DOB , Gender എന്നിവ നൽകുക.
- Contact and relation Information എന്ന ഭാഗത്തു Mobile number ,email id , Nationality, Relation type, Relative name എന്നിവ നൽകുക.
- Identification Information എന്ന ഭാഗത്തു ID type എന്ന ഭാഗത്തു ഏതെങ്കിലും ഒരു id കാർഡും, ID number എന്ന ഭാഗത്തു അതിന്റെ നമ്പറും കൊടുക്കുക, കൂടാതെ അതിന്റെ ഒരു scanned copy കൂടി upload ചെയ്ത് കൊടുക്കുക.
- അടുത്ത ഭാഗത്തു നിങ്ങളുടെ Present address and Permanent address എന്നിവ നൽകുക, നിങ്ങളുടെ പോലീസ് സ്റ്റേഷനും select ചെയ്ത് കൊടുക്കുക.
- ശേഷം Proof of address in Kerala എന്ന ഭാഗത്തു Aadhaar card / Voter id / ration card / SSLC book / passport / passbook എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ Scanned copy upload ചെയ്ത് കൊടുക്കുക.
- Authorization and Affidavit എന്നിവ വായിച്ചു നോക്കി ഉചിതമായത് നൽകുക.
- ശേഷം next ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- certificate of Non-involvement in offence Request എന്ന ഫോമിൽ Purpouse of certificate സെലക്ട് ചെയ്യുക.
- ശേഷം Requirement Proof upload ചെയ്ത് കൊടുക്കുക. ശേഷം Next button ക്ലിക്ക് ചെയ്യുക.
- അടുത്തത് Payment section ആണ്, 610 രൂപ Debit/Credit card, Internet banking , UPI എന്നവയിൽ ഏതെങ്കിലും രീതിയിൽ അടക്കുക.
- ശേഷം ഈ അപേക്ഷ Submit ആകുന്നതാണ്. ലഭിക്കുന്ന Recipt download ചെയ്ത് സൂക്ഷിക്കുക.
- പിന്നീട് ഇത് approve ആയതിനു ശേഷം ഇവിടെനിന്നും Certificate Download ചെയ്യാവുന്നതാണ്.
Police Clearance Certificate / certificate of Non-involvement in offence എടുക്കുന്നതിന് സന്ദർശിക്കേണ്ട തുണ വെബ്സൈറ്റ് ലിങ്ക്.
Note : കേരള പോലീസിന്റെ തുണ വെബ്സൈറ്റ് വഴി എടുക്കുന്ന PCC Certificate ( Police Clearance Certificate ) അല്ലെങ്കിൽ Non involvement in offence certificate ഇന്ത്യക്ക് ഉള്ളിൽ മാത്രം എന്തെങ്കിലും തരത്തിലുള്ള ആവശ്യത്തിന് ഉപയോഗിക്കുവാൻ ഉള്ളതാണ്, വിദേശ രാജ്യങ്ങളിലേക്ക് ഉള്ള PCC Certificate ( Police Clearance Certificate ) Passport office വഴിയാണ് ലഭ്യമാകുന്നത്.
Non involvement in offence certificate ഓൺലൈനായി എടുക്കുന്ന വീഡിയോ കാണാം.
Posted by: Govdotin admin
October 31, 2022
Tags: apply certificate police
Categories: THUNA,