എങ്ങനെ ബോർഡർ ടാക്സ് അല്ലെങ്കിൽ ചെക്ക് പോസ്റ്റ് ടാക്സ് ഓൺലൈൻ ആയി അടയ്ക്കാം?

ടൂറിസ്റ്റ് വാഹനങ്ങൾക്കും ഗുഡ്സ് വാഹനങ്ങൾക്കും എങ്ങനെയാണ് ചെക്ക് പോസ്റ്റ് ടാക്സ് അല്ലെങ്കിൽ ബോർഡർ ടാക്സ് പരിവാഹൻ വെബ്സൈറ്റ് വഴി ഓൺലൈനായി അടയ്ക്കുന്നതെന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
ഓൺലൈനായി ചെക്ക് പോസ്റ്റ് ടാക്സ് അടയ്ക്കുന്ന വിധം.
- ഇതിനായി പരിവാഹൻ സേവായുടെ വെബ്സൈറ്റ് സന്ദർശിക്കുക. (ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിരിക്കുന്നു)
- മെയിൻ മെനുവിലെ Online Services എന്ന മെനുവിൽ ക്ലിക്ക് ചെയ്തുകൊണ്ട് Check Post Tax എന്ന സബ് മെനുവൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ വരുന്ന പേജിലെ മെയിൻ മെനുവിലെ Border Tax Payment എന്നതിൽ ക്ലിക്ക് ചെയ്തു കൊണ്ട് Tax Payment എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
- ശേഷം വരുന്ന പേജിൽ Select Visiting State Name എന്ന ഭാഗത്ത് നിങ്ങൾ കയറാൻ ഉദ്ദേശിക്കുന്ന സ്റ്റേറ്റ് സെലക്ട് ചെയ്തു കൊടുക്കുക.
- Service Name എന്ന ഭാഗത്ത് Vehicle Tax Collection എന്നത് സെലക്ട് ചെയ്യുക.
- തുടർന്നു വരുന്ന പേജിൽ vehicle No എന്ന ഭാഗത്ത് നിങ്ങളുടെ വാഹനത്തിൻറെ നമ്പർ നൽകി Get Details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ നിങ്ങളുടെ വാഹനത്തിൻറെ ഡീറ്റെയിൽസ് നിർദിഷ്ട കോളങ്ങളിൽ ഫിൽ ആകുന്നതാണ്.)
- ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ Mobile No ഒന്ന് ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുക്കുക.
- District / RTO Name എന്ന ഭാഗത്ത് നിങ്ങൾ കടക്കാൻ ഉദ്ദേശിക്കുന്ന ചെക്ക് പോസ്റ്റ് ഉൾപ്പെടുന്ന ഡിസ്ട്രിക്ട് സെലക്ട് ചെയ്യുക.
- തുടർന്ന് Check Post Name എന്ന ഭാഗത്ത് ചെക്ക് പോസ്റ്റ് സെലക്ട് ചെയ്തു കൊടുക്കുക.
- Tax Mode എന്ന ഭാഗത്ത് Weekly എന്നുള്ളത് സെലക്റ്റ് ചെയ്യുക.
- Tax From എന്ന ഭാഗത്ത് നിങ്ങൾ ബോർഡർ ചെക്ക് പോസ്റ്റിൽ എത്തുന്ന ദിവസം സെലക്ട് ചെയ്തു കൊടുക്കുക.
- ശേഷം Calculate Tax എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്നുവരുന്ന കൺഫർമേഷൻ മെസ്സേജ് ബോക്സിൽ Confirm എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പെയ്മെൻറ് ഗേറ്റ് വെയിൽ Select Payment Gateway എന്നതിൽ Canara Bank സെലക്ട് ചെയ്യുക.
- ശേഷം I accept terms and conditions എന്ന ചെക്ക് ബോക്സ് Tick ചെക്ക് ചെയ്തുകൊടുത്തു Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ credit card, debit card, UPI payment or net banking ഉപയോഗിച്ച് പെയ്മെൻറ് നടത്തുക.
പെയ്മെൻറ് നടത്തി കഴിയുമ്പോൾ ബോർഡർ ടാക്സ് അടച്ചതിനുള്ള റെസിപ്റ്റ് ലഭിക്കുന്നതാണ്.
ബോർഡർ ടാക്സ് അല്ലെങ്കിൽ ചെക്ക് പോസ്റ്റ് ടാക്സ് അടയ്ക്കുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക് : parivahan.gov.in
Posted by: Govdotin admin
January 22, 2025
Categories: PARIVAHAN,