How to pay vahan/vehicle fine challan online | എങ്ങനെ വാഹന പിഴ ഓൺലൈനായി അടക്കാം? | Kerala 2022
വാഹന പരിശോധ പിഴ( challan ) എന്നത് എപ്പോളും ഒരു വാഹന ഉടമയെ സംബന്ധിച്ചിടത്തോളം വലിയൊരു നൂലാമാലയായിരുന്നു. കോടതിയിലോ RT ഓഫീസിലോ ഒക്കെ പോയി ക്യു നിന്ന് പിഴയടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
Vehicle inspection fines (e challan) have always been a huge stumbling block for a vehicle owner.But today, it is very easy to pay fines online from home. All you need is a mobile or computer with just an internet connection and enough money in your bank account. Fines for not wearing a helmet, not wearing a seatbelt, talking on the phone while driving, over speeding and overloading are now at your fingertips.
എന്നാൽ ഇന്ന് കാലം മാറി വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി പിഴയടക്കാൻ സാധിക്കും. ഇതിനു ആവശ്യമുള്ളതോ വെറുമൊരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈലോ കമ്പ്യൂട്ടറോ കൂടാതെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പൈസയും മാത്രം.
ഹെൽമെറ്റ് ധരിക്കാത്തതും , സീറ്റ്ബെൽറ്റ് ഇടാത്തതും, ഡ്രൈവിങ്ങിൽ ഫോണിൽ സംസാരിച്ചതും , ഓവർ സ്പീഡും , ഓവർ ലോഡും തുടങ്ങി എല്ലാ തരം പിഴകളും ഇപ്പോൾ ഒരു വിരൽത്തുമ്പിൽ ആയിക്കഴിഞ്ഞു.
വാഹനത്തിനു പ്രധാനമായും ലഭിക്കാറൂള്ള നിയമ ലംഘനങ്ങളും അതിൻ്റെ പിഴയും ഒന്ന് നോക്കിയാലോ?
- ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാൽ പിഴ 500 രൂപ.
- ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ പിഴ 500 രൂപ.
- മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ 1000 രൂപ. ( 4 വയസിന് മുകളിൽ ഉള്ള കുട്ടിയെ യാത്രക്കാരനായി കണക്കാക്കും)
- വാഹന യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 2000 രൂപ.
- സീറ്റ്ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ പിഴ 500 രൂപ.
- നിയമവിധേയം അല്ലാത്ത ക്രാഷ് ഗാർഡ് , എക്സ്ട്രാ ഫിറ്റിങ്ങ്സുകൾ പിടിക്കപ്പെട്ടാൽ 5000 രൂപ.
- അപകടകരമാകും വിധം വാഹനത്തിൽ ചരക്ക് കയറ്റിയാൽ പിഴ 20000 രൂപ.
എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി വാഹന പരിശോധന പിഴ അടക്കുന്നതിനായി ആവശ്യം ഉള്ളത്?
- ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു മൊബൈൽ / കമ്പ്യൂട്ടർ
- ഇന്റർനെറ്റ് ബാങ്കിങ് / UPI apps / debit/credit cards.
- challan number / vehicle registration number and chassis/ engine number
ഓൺലൈനായി പിഴ അടയ്ക്കുന്നതിന് സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക്.
https://echallan.parivahan.gov.in
എങ്ങനെയാണ് ഓൺലൈനായി വാഹന പരിശോധന പിഴ അടക്കുന്നത് എന്ന വീഡിയോ കാണാം.
Posted by: Govdotin admin
May 11, 2022