എങ്ങനെ കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം?
എങ്ങനെ കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം എന്നാണ് ഇവിടെ വിവരിക്കുന്നത്. കെഎസ്ആർടിസിയുടെ പഴയ വെബ്സൈറ്റിൽ നിന്നും പൂർണമായും ഓൺലൈൻ ബസ് ബുക്കിംഗ് കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിലേക്ക് മാറ്റിയിട്ടുണ്ട്. നിങ്ങൾക്ക് രജിസ്റ്റർ അല്ലെങ്കിൽ സൈൻഅപ്പ് ചെയ്തുകൊണ്ടും ചെയ്യാതെയും ഓൺലൈനായി ബസ്സിൽ സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എങ്കിലും രജിസ്റ്റർ ചെയ്തു കൊണ്ട് ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. ഇവിടെ പൂർണ്ണമായും എങ്ങനെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതെന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് ഇത് വായിച്ചുകൊണ്ട് നിങ്ങൾക്കും കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകൾ
- https://onlineksrtcswift.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- മെയിൻ മെനുവിൽ കാണുന്ന Login / Signup എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Enter Mobile No എന്ന ഭാഗത്ത് നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ എന്റർ ചെയ്യുക.
- GENERATE OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് വന്ന ഒടിപി കോഡ് Enter OTP എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുക്കുക.
- ശേഷം VALIDATE OTP എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Complete Profile എന്ന ഭാഗത്തെ NAME ൽ നിങ്ങളുടെ ഫുൾ നെയിം ടൈപ്പ് ചെയ്യുക.
- Age എന്ന ഭാഗത്ത് നിങ്ങളുടെ വയസ്സ് ടൈപ്പ് ചെയ്തു കൊടുക്കുക.
- EMAIL ID എന്ന ഭാഗത്ത് നിങ്ങളുടെ ഒരു വാലിഡ് ഇമെയിൽ ഐഡി ടൈപ്പ് ചെയ്തു കൊടുക്കുക.
- GENDER എന്ന ഭാഗത്ത് നിങ്ങളുടെ ലിംഗം സെലക്ട് ചെയ്യുക.
- ശേഷം SAVE എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾ കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ആയി കഴിഞ്ഞു. ഇനി മെയിൻ മെനുവിൽ My Account എന്ന ഭാഗത്ത് നിങ്ങളുടെ പ്രൊഫൈൽ നിങ്ങൾക്ക് കാണാവുന്നതാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റിന്റെ ലിങ്ക് : https://onlineksrtcswift.com/
Posted by: Govdotin admin
September 28, 2023