നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി മറ്റൊരു നമ്പർ അപ്ഡേറ്റ് ചെയ്യുവാൻ ഇപ്പോൾ നമുക്ക് തന്നെ സാധിക്കും. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) Aadhaar App മുഖേനയാണ് ഇത് സാധ്യമാകുന്നത്. ഇതിനായി ആവശ്യമുള്ളത് പുതിയതായി നൽകേണ്ട മൊബൈൽ നമ്പർ മാത്രമാണ്.
എങ്ങനെയാണ് ആധാർ ആപ്പ് ഉപയോഗിച്ച് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതെന്ന് നോക്കാം.
ആധാറിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്ന വിധം.
- ആധാർ ആപ്പ് തുറക്കുക.
- പിൻ നമ്പർ നൽകി ആപ്പിനുള്ളിൽ പ്രവേശിക്കുക. (ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർ നിങ്ങളുടെ ആധാറിലെ വിവരങ്ങൾ നൽകി ഈ ആപ്പിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.)
- Services എന്ന മെനുവിൽ നിന്നും My Aadhaar Update എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
- ശേഷം Mobile Number Update എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
- New Mobile Number എന്ന ഭാഗത്തു നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ നൽകി അതിൽ വരുന്ന OTP code കൂടി നൽകുക.
- Face Authentication നടത്തുക.
- 75 രൂപ പണം (Credit/Debit card, UPI, Net banking) അടക്കുക.
30 ദിവസത്തിനുള്ളിൽ നമ്മുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ആകുന്നതാണ്.
Download Aadhaar App (Play store)
Watch Aadhaar Mobile number update Video: