എങ്ങനെ വോട്ടർ ഐഡി മൊബൈൽ നമ്പർ Add / Update ചെയ്യാം?
എങ്ങനെയാണ് വോട്ടർ ഐഡിയുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നത് അല്ലെങ്കിൽ എങ്ങനെയാണ് വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ ചേർക്കുന്നത് അല്ലെങ്കിൽ മാറ്റുന്നത് എന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. വോട്ടേഴ്സ് സർവീസ് പോർട്ടൽ വഴി എങ്ങനെയാണ് മൊബൈൽ നമ്പർ ചേർക്കുന്നത് അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുന്നത് എന്ന് ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താൽ മാത്രമേ E-EPIC പോലെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് വോട്ടേഴ്സ് സർവീസ് പോർട്ടൽ വഴി നേടാനാകൂ.
- ഇതിനായി https://voters.eci.gov.in/ എന്ന വെബ്സൈറ്റിൽ കയറുക.
- മെയിൻ പേജിലെ Forms in Draft എന്ന ടൈലിൽ ക്ലിക്ക് ചെയ്യുക.
- തുടർന്നു വരുന്ന സ്ക്രീനിൽ Form 8 എന്നുള്ള ടൈലിൽ ക്ലിക്ക് ചെയ്യുക.
- Application for എന്നുള്ള ഭാഗത്ത് നിങ്ങൾക്ക് വേണ്ടിയാണെങ്കിൽ Self എന്നതും മറ്റാർക്ക് വേണ്ടിയെങ്കിലും ആണ് എങ്കിൽ Other elector എന്നുള്ളതും സെലക്ട് ചെയ്യുക.
- EPIC Number എന്ന ഭാഗത്ത് നിങ്ങളുടെ വോട്ടർ ഐഡിയുടെ നമ്പർ കൊടുക്കുക.
- ശേഷം Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Select Your Details എന്ന ഭാഗത്ത് നിങ്ങളുടെ ഡീറ്റെയിൽസ് സെലക്ട് ചെയ്തതിനു ശേഷം Ok എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Application for, എന്ന ഭാഗത്ത് Correction of Entries in Existing Electoral Roll എന്നത് സെലക്ട് ചെയ്യുക.
- ശേഷം Ok എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Form 8 ൽ Application for Correction of Entries in Existing Electoral Roll എന്നതിൽ Mobile Number എന്നത് സെലക്ട് ചെയ്യുക.
- Mobile No എന്ന ഭാഗത്ത് നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്തതിനുശേഷം Send OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ വരുന്ന ഓ ടി പി കോഡ് Enter OTP received on Mobile എന്ന ഭാഗത്ത് എന്റർ ചെയ്തിട്ട് Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Declaration എന്ന ഭാഗത്തു Place എന്നതിൽ നിങ്ങളുടെ സ്ഥലം കൊടുത്ത് Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Submission ൽ Captcha എന്റർ ചെയ്ത് Preview and Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം Form 8 ൽ ഏറ്റവും താഴെ Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Fee : Nil
വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ ചേർക്കാനുള്ള വെബ്സൈറ്റി ലിങ്ക് : https://voters.eci.gov.in/
വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ കാണാനുള്ള ലിങ്ക് : https://youtu.be/DPAR6K6jkFI
Posted by: Govdotin admin
September 25, 2023