കേരളത്തിലെ വാർഡുകളുടെ അതിർത്തി വിവരങ്ങൾ | wardmap ksmart

കേരളത്തിലെ എല്ലാ വാർഡുകളുടെയും അതിർത്തി വിവരങ്ങൾ അറിയുവാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് wardmap.ksmart.live എന്ന വെബ്സൈറ്റ്. Delimitation Commission, Kerala ആണ് ഈ ഉപകാരപ്രദമായ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കേരളത്തിലെ മുൻസിപ്പാലിറ്റി , ഡിസ്ട്രിക്ട് പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് എന്നിവയുടെ കൃത്യമായ അതിർത്തികൾ കാണിച്ചിരിക്കുന്ന ഭൂപടം ലഭ്യമാകുന്നതാണ്. ഇതിൽ വാർഡുകളിലെ ഓരോ വീടുകളുടെയും മുകൾകാഴ്ച്ച ലഭ്യമാകുന്നതാണ്. ഓരോരോ സ്ഥലങ്ങളും വഴികളും സ്ഥാപനങ്ങളും വീടുകളുമെല്ലാം കൃത്യമായ അതിർത്തികളിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കേരളത്തിലെ വാർഡുകളെക്കുറിച്ചുള്ള കൃത്യമായൊരു ധാരണ ഏതൊരു വ്യക്തിക്കും ലഭ്യമാകുന്നതാണ്.

website Link : https://wardmap.ksmart.live/

Comments are closed.