Driving Licence Mobile number Update / Change / Add | എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം? | Kerala | online
എല്ലാം സ്മാർട് ആവുകയാണ് അതിനാൽ തന്നെ മൊബൈൽ നമ്പറിന്റെയും ഇമെയിൽ ID യുടെയും പ്രാധാന്യം വളരെ അധികമാണ്. Kerala State Driving Licence ൽ എങ്ങനെയാണ് മൊബൈൽ നമ്പർ ചേർക്കുകയോ, തിരുത്തുകയോ ചെയ്യുന്നത് എന്ന് നോക്കാം. ഡ്രൈവിംഗ് ലൈസൻസിന്റെ പലകാര്യങ്ങളും ഓൺലൈനായി ചെയ്യേണ്ടി വരുമ്പോൾ ഈ മൊബൈൽ നമ്പർ update ചെയ്യേണ്ടതായി വരും.
എന്തൊക്കെ കാര്യങ്ങളാണ് Driving licence ൽ Mobile നമ്പർ ചേർക്കാനായി വേണ്ടത്?
- Driving Licence Number
- Date Of Birth
- Active Mobile number
How to update Mobile number in Driving Licence online? | എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം?
STEP 1:
- Parivahan ന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ( link ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.
- Online Services എന്ന മെനുവിലെ Driving Licence Related Service എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന സ്ക്രീനിൽ Others എന്ന മെനുവിലെ Mobile number update എന്ന Sub menu വിൽ ക്ലിക്ക് ചെയ്യുക.
STEP 2:
- Select Criteria എന്നതിൽ നിന്നും Driving Licence എന്നത് സെലക്ട് ചെയ്യുക.
- Submit button ക്ലിക്ക് ചെയ്യുക.
- Licence issue date ( Valid from ) സെലക്ട് ചെയ്യുക.
- DL Number ( Driving Licence number) പുതിയ രീതിയിൽ കൊടുക്കുക. ( Eg: Old licence number : 33/3320/2010 New licence number : KL33 20100003320)
- Date of birth സെലക്ട് ചെയ്യുക.
- Submit Button Click ചെയ്യുക. (ഇപ്പോൾ Licence Holder Details കാണാം,)
- Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 4
- New mobile number & Confirm new mobile number എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
- Reason for change എന്ന ഭാഗത്തു നിങ്ങൾ മൊബൈൽ നമ്പർ update ചെയ്യുന്ന കാരണം എഴുതുക.
- Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- മൊബൈലിൽ വരുന്ന OTP type ചെയ്ത് കൊടുക്കുക.
- Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Driving Licence Mobile number Update / Change / Add ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക്.
Driving Licence Mobile number Update / Change / Add ചെയ്യുന്ന വീഡിയോ കാണാം.
Posted by: Govdotin admin
August 10, 2022