എങ്ങനെ ആമസോൺ പേ ലേറ്റർ ആക്ടിവേറ്റ് ചെയ്യാം?
എന്താണ് ആമസോൺ പേ ലേറ്റർ?
ഷോപ്പിംഗ് വെബ്സൈറ്റ് ആയ ആമസോണിന്റെ ഒരു ക്രെഡിറ്റ് ഫെസിലിറ്റി ആണ് ആമസോൺ പേ ലേറ്റർ. ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് ഇരുപതിനായിരം രൂപ മുതൽ 60,000 രൂപ വരെ ഒരു വ്യക്തിക്ക് ആമസോണിന്റെ സേവനങ്ങൾ വാങ്ങുവാൻ ഉപയോഗപ്പെടുത്താം. പലിശരഹിതമായ ഇഎംഐയിൽ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുവാനും ഈ സേവനം കൊണ്ട് സാധിക്കും.
എങ്ങനെ ആമസോൺ പേ ലേറ്റർ ആക്ടിവേറ്റ് ചെയ്യാം?
- ആമസോൺ ഷോപ്പിംഗ് ആപ്പ് ഓപ്പൺ ചെയ്യുക.
- സെർച്ച് ബാറിൽ Amazon Pay Later എന്ന് സെർച്ച് ചെയ്യുക.
- ആദ്യം വരുന്ന Amazon Pay Later എന്നുള്ളത് ഓപ്പൺ ചെയ്യുക.
- Amazon Pay Later പേജിൽ Sign-up in 60 seconds എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Enter Details എന്ന പേജിൽ Full Name എന്ന ഭാഗത്ത് നിങ്ങളുടെ മുഴുവൻ പേര് പാൻ കാർഡിലെ പോലെ ടൈപ്പ് ചെയ്ത് Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ PAN card നമ്പരും Date of birth ത്തും നൽകി Agree & Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ ആധാർ നമ്പറോ വെർച്വൽ ഐഡിയോ നൽകി Agree & Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി Verification OTP എന്ന ഭാഗത്ത് എൻറർ ചെയ്തു കൊടുത്ത് Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- (കുറച്ചുസമയത്തിനുശേഷം നമുക്ക് അപ്പ്രൂവ് ആയിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റ് എത്രയാണെന്ന് സ്ക്രീനിൽ കാണാവുന്നതാണ്.) ശേഷം Agree & Continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ ആമസോൺ പേ ലേറ്റർ അക്കൗണ്ട് ആക്ടിവേറ്റ് ആയി കഴിഞ്ഞു നിങ്ങൾക്ക് ആമസോണിൽ നിന്നും പ്രോഡക്ടുകൾ വാങ്ങുവാനും ബില്ലുകൾ അടയ്ക്കുവാനും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
Posted by: Govdotin admin
October 19, 2024
Tags: AMAZON AMAZON PAY LATER CREDIT
Categories: AMAZON,