എന്താണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് എന്ന് നോക്കാം, ഒരാളുടെ ഡ്രൈവിംഗ് ലൈസൻസ് കാണാതാവുകയോ , തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചു പോവുകയോ ചെയ്ത് കഴിഞ്ഞാൽ, ഉത്തരവാദിത്തപ്പെട്ട RTO യിൽ നിന്നും ലഭിക്കുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പാണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്. ഈ ലഭിക്കുന്ന ഡ്രൈവിംഗ് ലൈസെൻസിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കും.

എന്തൊക്കെ കാര്യങ്ങളാണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി ലഭിക്കുവാൻ വേണ്ടത്?

Driving licence Duplicate എടുക്കുവാൻ നൽകുന്ന ഡോക്യൂമെന്റസ്ന്റെ Dimention, file size , format.

കേരളത്തിൽ നഷ്ടപ്പെട്ടു പോയതോ നശിച്ചു പോയതോ ആയ ഡ്രൈവിംഗ് ലൈസൻസിന്റെ  ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി സത്യവാങ്മൂലം ആവശ്യമുണ്ട്, 100 രൂപയുടെ മുദ്രപേപ്പറിൽ സത്യവാങ്മൂലം എഴുതി ഫോട്ടോ ഒട്ടിച്ചു നോട്ടറി വക്കീലിനെ കൊണ്ട് attest ചെയ്യിച്ചു വേണം ഓൺലൈനായി അപേക്ഷിക്കുമ്പോൾ സത്യവാങ്മൂലം upload ചെയ്തു കൊടുക്കുവാൻ.

Affidavit for duplicate driving licence in kerala. | കേരളത്തിലെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിനുള്ള സത്യവാങ്മൂലം

സത്യവാങ്മൂലം

………………………………RTO മുൻപാകെ …………………………………. വിലാസത്തിൽ ………………………….. മകൻ / മകൾ ……………………………………. ( വയസ്സ് —————–)  സമർപ്പിക്കുന്ന സത്യവാങ്‌മൂലം. എനിക്ക് ——————– തീയതിയിൽ ഈ Athority യിൽ നിന്നും …………………………….(Licence number) നമ്പറായി ………………………….. ( Class of vehicle ) വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചിട്ടുള്ളതും ടി ലൈസൻസിന് ………………………. ( Valid To) വരെ കാലാവധിയുള്ളതുമാകുന്നു. എന്നാൽ കഴിഞ്ഞ ———————– ക്കാലമായി ടി ലൈസൻസ് എന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ളതുമാകുന്നു. ( നഷ്ടപ്പെടാൻ ഉണ്ടായ സാഹചര്യം രേഖപ്പെടുത്തുക )

ടി ലൈസൻസ് തിരികെ ലഭിക്കാത്ത വിധം എന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ളതും ടി ലൈസൻസ് തിരികെ ലഭിക്കുന്നതിന് വേണ്ടി എന്റെ കഴിവിന്റെ പരമാവധി ശ്രെമിച്ചിട്ടുള്ളതും നഷ്ടപ്പെട്ട വിവരം പോലീസിൽ അറിയിച്ചിട്ടുള്ളതും ആയതിനു പോലീസ് അധികൃതരിൽ നിന്നും മറുപടി ഒന്നും ലഭിച്ചിട്ടില്ലാത്തതുമാകുന്നു. ( പോലീസ് പരാതി നൽകിയിട്ടുണ്ടെങ്കിൽ മാത്രം )

എന്റെ ഡ്രൈവിംഗ് ലൈസൻസ് ഞാൻ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ പോലീസ് , ഫോറെസ്റ്റ് , മോട്ടോർ വാഹന വകുപ്പ് , കോടതി തുടങ്ങിയ ഏതെങ്കിലും വകുപ്പ്അധികൃതരോ, സർക്കാർ ഇതര ഏജൻസികളോ പിടിച്ചു വച്ചിട്ടുള്ളതോ അല്ല. ടി ലൈസൻസ് ഞാൻ പണ സംബന്ധമായോ മറ്റു ക്രയവിക്രയ സംബന്ധമായോ പണയം വച്ചിട്ടുള്ളതോ അല്ല.

എന്റെ ലൈസൻസ് , ക്യാൻസൽ ചെയ്യുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടുള്ളതല്ല. നഷ്ടപ്പെട്ട ലൈസൻസ് തിരികെ ലഭിക്കുന്ന പക്ഷം ടി അതോറിറ്റി മുൻപാകെ തിരികെ ഏല്പിച്ചുകൊള്ളാം.

ടി ലൈസൻസ് നഷ്ടപ്പെട്ട വിവരം യഥാസമയം ടി അതോറിറ്റിയെ അറിയിക്കാത്തത് മാപ്പാക്കണമെന്നും മേൽ വിവരിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ആയതിനു വിരുദ്ധമായോ അസത്യമായോ എന്തെങ്കിലും കണ്ടുപിടിക്കപ്പെട്ടാൽ സർക്കാരിനും മോട്ടോർവാഹന വകുപ്പിനും ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഞാനും എന്റെ കുടുംബാംഗങ്ങളും എന്റെ സ്ഥാപര ജംഗമ വസ്തുക്കളും ഉത്തരവാദി ആയിരിക്കുമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

എന്ന്

പേര് :

ഒപ്പ് :

സാക്ഷികൾ

1 .

2 .

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക്.

https://parivahan.gov.in

Download affidavit for duplicate driving licence PDF

Click to download pdf

How to get duplicate driving license online? | എങ്ങനെ ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം ?

Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ , ജനന തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക, ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകാൻ ഉണ്ടായ കാരണം വ്യക്തമാക്കുക, നോട്ടറി അറ്റസ്റ്റേഷൻ ചെയ്ത സത്യവാങ്മൂലം PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് കൊടുക്കുക, passport size ഫോട്ടോ , ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത് കൊടുക്കുക, ഫീസ് അടക്കുക, പോസ്റ്റലായി ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ എത്തും.

Duplicate driving licence എങ്ങനെ എടുക്കാം എന്ന വീഡിയോ കാണാം.