ജനന സർട്ടിഫിക്കറ്റ്( Birth certificate ) നിങ്ങൾ ജനിച്ചു എന്ന് ഗവണ്മെന്റ് ആധികാരികമായി നൽകുന്ന രേഖ, പാസ്പോര്ട്ട് എടുക്കുവാൻ മുതൽ സ്കൂളിൽ ചേർക്കുവാൻ വരെ ഈ രേഖ ആവശ്യമായി വരാറുണ്ട്!, ജനന സർട്ടിഫിക്കറ്റ്ൽ ഉണ്ടാകുന്ന ചെറിയൊരു തെറ്റ് പോലും മറ്റ് പല കാര്യങ്ങൾക്കും വലിയൊരു പ്രശ്നമായി മാറാറുണ്ട്!, നേരത്തെ ഇവയിൽ തിരുത്തലുകൾ വരുത്തുവാൻ ഒരുപാട് ഓഫീസുകൾ കയറിയിറങ്ങണമെങ്കിൽ ഇന്ന് വളരെ എളുപ്പം ഓൺലൈനായി നിങ്ങൾക്ക് ബർത്ത് സർട്ടിഫിക്കറ്റ് തിരുത്താൻ ( correction) സാധിക്കും.

Birth certificate, the official government document that you were born with, this document is required for everything from getting a passport to enrolling in school !, even a small mistake in a birth certificate can be a big problem for many other things!

എങ്ങനെയാണ് ജനന സർട്ടിഫിക്കറ്റ്ൽ ഓൺലൈനായി തിരുത്തലുകൾ വരുത്തുന്നത് എന്ന് നോക്കാം?

STEP 1:
  • https://citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  • മുകളിലായി കാണുന്ന മെനുവിൽ ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ ഉപഭോക്തൃ നാമവും, പാസ്സ്‌വേർഡും ടൈപ്പ് ചെയ്യുക.
  • ചിത്രത്തിൽ ഉള്ള കോഡ് എന്ന ഭാഗത്തു മുകളിലായി കാണുന്ന നമ്പറുകൾ ടൈപ്പ് ചെയ്ത് ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
(നിങ്ങൾ ഈ വെബ്‌സൈറ്റിൽ  രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ  CITIZEN SERVICE PORTAL REGISTRATION എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കി രജിസ്റ്റർ ചെയ്യുക. )
 
STEP 2:
  • CITIZEN SERVICE PORTALന്റെ ഹോം പേജിൽ ജനന രെജിസ്ട്രേഷൻ എന്നതിന് താഴെയായി ഉള്ള ജനനം – തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ ജനനം – തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷയുടെ വിഷയ വിവരണം എന്ന ഫോമിലാണ് എത്തിയത്,
  1. പ്രധാന വിഭാഗം: ജനന മരണ വിവാഹ രെജിസ്ട്രേഷൻ
  2. ഉപ വിഭാഗം: ജനന രെജിസ്ട്രേഷൻ
  3. അപേക്ഷയുടെ തരം : ജനനം – തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ
  4. ജില്ല : ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലം ഉൾപ്പെട്ട ജില്ല
  5. ഓഫീസിന്റെ തരം: ഗ്രാമ പഞ്ചായത്തു , മുൻസിപ്പൽ കോർപറേഷൻ, മുൻസിപ്പാലിറ്റി എന്നിവയിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസിന്റെ തരം സെലക്ട് ചെയ്യുക.
  6. ഓഫീസിന്റെ പേര് :
  7. അപേക്ഷകന്റെ തരം വ്യക്തിഗതം, സംയുക്തം, സ്ഥാപനം.
  • സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം അടുത്തത് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 3:
  • ഇപ്പോൾ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോമിലാണ് എത്തിയിരിക്കുന്നത്, അതിൽ തിരിച്ചറിയൽ തരം, തിരിച്ചറിയൽ നമ്പർ, അപേക്ഷകന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ കൊടുക്കുക.
  • സ്ഥിര മേൽവിലാസം എന്ന ഭാഗത്തു വീട്ടുപേര്, പ്രാദേശിക സ്ഥലം, പ്രധാന സ്ഥലം, വാർഡ് നമ്പറും പേരും, പോസ്റ്റ് ഓഫീസ് , പിൻ കോഡ് എന്നിവ കൊടുക്കുക.
  • കത്തിടപാടുകൾ നടത്തുന്നതിനുള്ള മേൽവിലാസം എന്ന ഭാഗത്തു മുകളിൽ നൽകിയ മേൽവിലാസം തന്നെയാണ് എന്നുണ്ടെങ്കിൽ  സ്ഥിരമേൽവിലാസത്തിനു സമാനമാണ് എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തത് കൊടുക്കുക,  വ്യത്യാസമുണ്ടെങ്കിൽ മേൽവിലാസം ടൈപ്പ് ചെയ്ത് കൊടുക്കുക.
  • ശേഷം സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സേവ് ചെയ്യാമോ എന്ന പോപ്പ്അപ്പ് ബോക്സിൽ അതെ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നിങ്ങളുടെ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോം സേവ് ആയിട്ടുണ്ടാകും )
STEP 4:
  • E FILE CORRECTION IN BIRTH CERTIFICATE എന്ന ഫോമിൽ എത്തിയിരിക്കും.
  1. DISTRICT : ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന ജില്ല സെലക്ട് ചെയ്യുക
  2. LOCAL BODY TYPE: മുൻസിപ്പാലിറ്റി , ഗ്രാമപഞ്ചായത്ത് , മുൻസിപ്പൽ കോർപറേഷൻ
  3. LOCAL BODY NAME : രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലം സെലക്ട് ചെയ്യുക
  4. CORRECTION TYPE : NAME CORRECTION BEFORE JOINING IN SCHOOL, NAME CORRECTION AFTER JOINING IN SCHOOL , EXPANSION OF INITIALS OF CHILD, PET NAME CORRECTION, BIRTH – CORRECTION OF ENTRYS IN REGISTRATIONS, BIRTH – CLERICAL ERROR CORRECTION ON APPLICATION ഇതിൽ ഏത് തരത്തിലുള്ള തിരുത്തലുകൾ ആണ് നിങ്ങൾക്ക് ആവശ്യം എന്ന് സെലക്ട് ചെയ്യുക
  • ശേഷം PROCEED എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 5:
  • ഇനി ഏത് സർട്ടിഫിക്കറ്റ് ആണ് തിരുത്താൻ ഉള്ളത് എന്നത് കണ്ടുപിടിക്കാൻ ഉള്ള ഫോം ആണ് ഉള്ളത്
  • അതിൽ നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് തിരുത്തണ്ട ആളുടെ ജനന തീയതിയും, അമ്മയുടെ പേരും, ലിംഗവും, കൂടാതെ വേർഡ് വെരിഫിക്കേഷനും തെറ്റാതെ കൊടുത്തതിനു ശേഷം സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ജനന തീയതി തിരുത്തേണ്ട ആളുടെ സർട്ടിഫിക്കറ്റ്ൽ ക്ലിക്ക് ചെയ്യുക.
STEP 6:
  • തിരുത്തൽ ആവശ്യമായ കാര്യങ്ങൾ മാത്രം തിരുത്തിയതിനു ശേഷം അടുത്തതിൽ ക്ലിക്ക് ചെയ്യുക.
  • ഉൾക്കൊള്ളിക്കേണ്ടുന്ന രേഖകളിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് കൊടുക്കുക.
  • ഫീസ് എത്രയാണെങ്കിൽ അടക്കുക.
  • ശേഷം സത്യപ്രസ്താവന അംഗീകരിച്ച ശേഷം സബ്‌മിറ്റ് ചെയ്യുക.
ഇത്രയും കാര്യങ്ങൾ മാത്രമാണ് ഓൺലൈനായി ജനന സർട്ടിഫിക്കറ്റ് തിരുത്തുവാൻ ചെയ്യേണ്ടുന്നത്.
ജനന സർട്ടിഫിക്കറ്റ് തിരുത്തുന്നതിന് സന്ദർശിക്കേണ്ടുന്ന വെബ്‌സൈറ്റ്  ലിങ്ക്:  https://citizen.lsgkerala.gov.in
Video : എങ്ങനെ ജനന സർട്ടിഫിക്കറ്റ് തിരുത്തൽ വരുത്തുന്നതിനായി അപേക്ഷിക്കാം?