നമ്മുടെ പലരുടെയും ബർത്ത് സർട്ടിഫിക്കറ്റും മറ്റും കാണാതെ പോവുകയോ അല്ല എങ്കിൽ കാലപ്പഴക്കം മൂലം നശിച്ചു പോവുകയോ ചെയ്യാറുണ്ട്. നമ്മുക്ക് വീണ്ടും ഈ രേഖകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ പോയി വീണ്ടും ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നത് വളരെ ശ്രെമകരമായ ജോലിയാണ്, എന്നാൽ ഓൺലൈനായി വളരെ എളുപ്പം നമുക്ക് ഈ സർട്ടിഫിക്കറ്റ് എടുക്കാവുന്നതാണ്( Birth Certificate Kerala Online ). ഇങ്ങനെ എടുക്കുന്നതിനായി നമ്മുടെ ജനനം അതാത് മുൻസിപ്പാലിറ്റിയിലോ ഗ്രാമപഞ്ചായത്തിലോ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തതായിരിക്കണം .

എങ്ങനെ ജനന സെർട്ടിഫിക്കറ്റ് ഓൺലൈൻ വഴി എടുക്കാം? ( Birth Certificate Kerala )

ഇതിനായി Sevana യുടെ വെബ്സൈറ്റ് ആണ് നമുക്ക് സന്ദർശിക്കേണ്ടത്.
  • നിങ്ങളുടെ  വെബ് ബ്രൗസറിൽ cr.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • തുടർന്ന് Certificate Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം നിങ്ങളുടെ District സെലക്ട് ചെയ്ത് കൊടുക്കുക.
  • LocalBodyType ൽ Municipality ആണോ Corporation ആണോ Grama Panchayat ആണോ എന്നത് സെലക്ട് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ LocalBody സെലക്ട് ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ഇടത് വശത്തായുള്ള BIRTH CERTIFICATES എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • BIRTH REGISTRATIONS എന്ന ഫോമിൽ നിങ്ങളുടെ Date of Birth, Gender, Name of Mother എന്നിവ കൃത്യമായി രേഖപ്പെടുത്തുക. (ബാക്കി കാണുന്ന അറിയാവുന്ന ഭാഗങ്ങൾ ആവശ്യമെങ്കിൽ ടൈപ്പ് ചെയ്യുക .)
  • അവസാനം കാണുന്ന Word Verification എന്ന ഭാഗത്ത് തൊട്ട് മുകളിലായി ചിത്രരൂപത്തിൽ കാണുന്ന അക്ഷരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുക ( ചെറിയ അക്ഷരവും വലിയക്ഷരവും അതുപോലെ തന്നെ ടൈപ്പ് ചെയ്യാൻ ശ്രെദ്ധിക്കുക. )
  • ശേഷം ഏറ്റവും താഴെയായി Search ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നമ്മുടെ പേരും വിവരങ്ങളുമായി ഒരു ടേബിൾ ബോക്സ് കാണാം. അതിൽ Print എന്നതിന് ചുവടെ കാണുന്ന View എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നമ്മുടെ birth Certificate കാണാവുന്നതാണ്. ആവശ്യം പോലെ Print ചെയ്തെടുക്കുകയോ PDF ആയി സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്.
ചില പഞ്ചായത്തുകളുടെയോ മുൻസിപ്പാലിറ്റിയുടെയോ കോർപറേറ്റുകളുടെയോ വിവരങ്ങൾ ഇതിൽ ലഭ്യമല്ല അങ്ങനെയുള്ളവർ ജനനം രജിസ്റ്റർ ചെയ്തിടത് തന്നെ പോയി സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. ലഭ്യമല്ലാത്ത LocalBody കൾ  ഏതൊക്കെയാണെന്ന് നോക്കാം !