how to add or update mobile number in rc book online | Parivahan | Malayalam
It is possible to add mobile number to RC of your vehicle and update existing mobile number online.You will receive vehicle related notifications from RTO on this mobile number which you will link with RC of the vehicle. An example is sending traffic fines as messages to your phone.
നിങ്ങളുടെ വാഹനത്തിന്റെ അല്ലെങ്കിൽ നിങ്ങളുടെ RC യിലെ മൊബൈൽ നമ്പർ add ചെയ്യുവാനും അതുപോലെ നിലവിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ update ചെയ്യുവാനും ഓൺലൈനായി സാധിക്കും. നിങ്ങൾ വാഹനത്തിന്റെ RC യുമായി ബന്ധിപ്പിക്കുന്ന ഈ മൊബൈൽ നമ്പറിലേക്കാണ് നിങ്ങൾക്ക് വാഹനസംബന്ധമായ അറിയിപ്പുകൾ RTO യിൽ നിന്നും ലഭിക്കുന്നത്. (example: വാഹനത്തിന് ലഭിക്കുന്ന പിഴകൾ മെസ്സേജ് ആയി ചെല്ലാൻ നമ്പർ ഉൾപ്പടെ നിങ്ങളുടെ ഫോണിൽ വരുന്നത്.)
എന്താണ് RC ?
Registration Certificate എന്നതിന്റെ ചുരുക്കെഴുത്താണ് RC എന്നത്. ഒരു വാഹനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അടങ്ങുന്ന ഒരു വാഹനം നിയമപരമായാണ് നിരത്തിലുള്ളത് എന്ന് തെളിയിക്കുന്ന ആധികാരിക രേഖയാണ് Registration Certificate (RC).
എങ്ങനെയാണ് ഒരു വാഹനത്തിന്റെ / RC യിലെ മൊബൈൽ നമ്പർ Add/Update ചെയ്യുന്നത് ?
ഇതിനായി Parivahan ന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത് ( ലിങ്ക് ഏറ്റവും ചുവടെ ). വെബ്സൈറ്റിൽ Vehicle Related Services എന്നതിന് താഴെയായുള്ള Vehicle Registration എന്ന ഭാഗത്തെ More എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
vehicle related services ൽ select state name എന്ന ഭാഗത്തു നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന state name select ചെയ്യുക.
സ്‌ക്രീനിൽ choose option to avail services എന്ന ഭാഗത്തു vehicle registration number ഉപയോഗിച്ചോ , Registering Authority ഉപയോഗിച്ചോ form fill ചെയ്തതിനു ശേഷം Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
online services എന്ന ഭാഗത്തു Mobile number update എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന state കളുടെ list ൽ നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന state ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം update mobile number എന്ന ഭാഗത്തു Vehicle Registration number, chassis number, Engine number, Registration date, Registration/fitness valid upto date എന്നിവ നൽകുക ( ഈ വിവരങ്ങൾ എല്ലാം വാഹനത്തിന്റെ RC യിൽ ലഭ്യമാണ്.) ശേഷം Show details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ വാഹനത്തിന്റെ Owner name, Father’s/Husband name, current address , Mobile number എന്നിവ കാണിക്കുന്നതാണ്. നിങ്ങൾ മൊബൈൽ നമ്പർ ഇതുവരെ add ചെയ്യാത്ത ആളാണെങ്കിൽ Mobile number എന്ന ഭാഗം blank ആയിരിക്കും അവിടെ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക.
മൊബൈൽ നമ്പർ നേരത്തെ നൽകിയിട്ടുള്ള വ്യക്തിയാണെങ്കിൽ RMN of Vehicle owner / Entered Mobile number of vehicle owner എന്ന ഭാഗത്തു നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന പുതിയ mobile number type ചെയ്യുക. ശേഷം Generate OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ വരുന്ന Alert box ൽ OTP has been generated and sent to registered Mobile number എന്ന് കാണാം ആ alert box close ചെയ്യുക. ശേഷം മൊബൈലിൽ വരുന്ന OTP code Enter OTP എന്ന ഭാഗത്തു type ചെയ്യുക. ശേഷം Save details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ Mobile number has been updated successfully എന്ന് കാണാം. നമ്മുടെ വാഹനത്തിന്റെ / RC യിലെ മൊബൈൽ നമ്പർ update ആയിട്ടുണ്ട്.
വാഹനത്തിന്റെ / RC യിലെ മൊബൈൽ നമ്പർ update/add ചെയ്യുവാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് ലിങ്ക്:
RC യിൽ മൊബൈൽ നമ്പർ update ചെയ്യുന്ന വീഡിയോ കാണൂ..
RC യിൽ മൊബൈൽ നമ്പർ update ചെയ്യുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..
Posted by: Govdotin admin
March 5, 2023
Tags: mvd registration certificate rto
Categories: Uncategorized,