എങ്ങനെയാണ് ഒരു മരണ സർട്ടിഫിക്കറ്റ് (Death Certificate) മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ പോകാതെ വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈനായി എടുക്കുന്നത് എന്ന് നോക്കാം!. ഇങ്ങനെ എടുക്കുന്നതിനായി മരിച്ച വ്യെക്തിയുടെ മരണം  അതാത് മുൻസിപ്പാലിറ്റിയിലോ ഗ്രാമപഞ്ചായത്തിലോ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തതായിരിക്കണം .

എങ്ങനെ മരണ സെർട്ടിഫിക്കറ്റ് ഓൺലൈൻ വഴി എടുക്കാം? ( Death Certificate Kerala )

ഇതിനായി Sevana യുടെ വെബ്സൈറ്റ് ആണ് നമുക്ക് സന്ദർശിക്കേണ്ടത്.

ചില പഞ്ചായത്തുകളുടെയോ മുൻസിപ്പാലിറ്റിയുടെയോ കോർപറേറ്റുകളുടെയോ വിവരങ്ങൾ ഇതിൽ ലഭ്യമല്ല അങ്ങനെയുള്ളവർ ജനനം രജിസ്റ്റർ ചെയ്തിടത് തന്നെ പോയി സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. ലഭ്യമല്ലാത്ത LocalBody കൾ  ഏതൊക്കെയാണെന്ന് നോക്കാം ?