വാഹനം വാങ്ങുന്നവർ എല്ലാം തന്നെ മുഴുവൻ തുകയും അടച്ചു ആയിരിക്കില്ല പുതിയ വാഹനം വാങ്ങുന്നത്. ഏതെങ്കിലും ഒക്കെ ഫിനാൻസ് കമ്പനിയിൽ നിന്നും ലോൺ ആയിട്ടാവാം പൈസ നൽകി വാഹനം ഇറക്കുന്നത്. ഈ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് നമ്മുടെ വാഹനത്തിന്റെ RCൽ രേഖപ്പെടുത്തുന്നതാണ്. നമ്മൾ ഫിനാൻസ് സ്ഥാപനത്തിൽ അടക്കാൻ ഉള്ള തുക മുഴുവൻ അടച്ചതിനു ശേഷം RC ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് നമ്മുക്ക് ഒഴിവാക്കേണ്ടതുണ്ട്.(Hypothecation Termination Online )( എങ്കിൽ മാത്രമേ ഈ വാഹനം വിൽക്കുവാനോ മറ്റോ സാധിക്കുള്ളൂ. )

ആവശ്യമുള്ള രേഖകൾ.

  1. NOC ( No Objection Certificate )
  2. Form 35
  3. Orginal RC
  4. Insurance ( Orginal )
  5. Pollution Certificate
  6. aadhar card of registrad owner

എങ്ങനെ ഓൺലൈൻ വഴി Finance Close ചെയ്യാം ?

ഇതിനായി Parivahan എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
  • ഏതെങ്കിലും വെബ് ബ്രൌസർ വഴി parivahan.gov.in എന്ന വെബ്സൈറ്റിൽ കയറുക .
  • Online Service ൽ നിന്നും Vehicle Related Services സെലക്ട് ചെയ്യുക.
  • തുടർന്ന് Other States ൽ ക്ലിക്ക് ചെയ്യുക.( നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡെൽഹിയിലോ സിക്കിമിലോ ആണെങ്കിൽ അതിലൊന്ന് സെലക്ട് ചെയ്യേണ്ടതാണ്.)
  • തുടർന്ന് വരുന്ന പേജിൽ ഇടതു വശത്തു മുകളിലായി കാണുന്ന Log on to Avail Services എന്നതിന് ചുവട്ടിലായി നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്തു  PROCEED ബട്ടൺ ക്ലിക്ക് ചെയ്യുക. ( Example: KL33F8769 OR KL05XX0051 )
  • തുടർന്ന് വരുന്ന welcome Popup സ്‌ക്രീനിൽ നിങ്ങളുടെ പേരും RT ഓഫീസ് ഡീറ്റൈൽസും ഒക്കെ കാണാവുന്നതാണ്. അതെല്ലാം ശരി ആണെങ്കിൽ Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന ONLINE SERVICES എന്ന സ്‌ക്രീനിൽ Basic Services എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Submit Online Application എന്ന ഫോമിൽ Chassis Number എന്നിടത്ത് നിങ്ങളുടെ വാഹനത്തിന്റെ ചെസ്സിസ് നമ്പറിന്റെ അവസാന 5 അക്കം ടൈപ്പ് ചെയ്തു കൊടുക്കുക.( Chassis Number RCയിൽ നോക്കിയാൽ ലഭിക്കുന്നതാണ്.) തുടർന്ന് VALIDATE REGN_NO/CHASI_NO എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് കാണുന്ന മൊബൈൽ നമ്പർ നിങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തുക, അല്ല എങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക.( മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ ? ) ശേഷം Generate OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. OTP എന്റർ ചെയ്തതിനു ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക .
  • Step for Submitting Online Application എന്ന POPUP ബോക്സിൽ ok ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന APPLICATION ENTRY FORM ൽ Termination of Hypothecation എന്നത് ടിക്ക് ചെയ്യുക.
  • ശേഷം താഴെയായി കാണുന്ന Hypothication Details എന്നിടത്തെ Terminate! എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് തീയതി സെലക്ട് ചെയ്ത് save എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ബോക്സിൽ YES ക്ലിക്ക് ചെയ്യുക.
  • ഏറ്റവും താഴെയായി കാണുന്ന Proceed എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന ഡീറ്റെയിൽസ് വായിച്ചു നോക്കിയതിനു ശേഷം മാറ്റം ഒന്നും വരുത്തേണ്ടതില്ലെങ്കിൽ Confirm Details ക്ലിക്ക് ചെയ്യുക.
  • PAYMENT GATEWAY ൽ Select Payment Gateway എന്നിടത് E-Treasury എന്നത് സെലക്ട് ചെയ്യുക ശേഷം  I Accept terms and conditions എന്നുള്ളത് ടിക്ക് ചെയ്ത് Continue ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ payment option തിരഞ്ഞെടുത്ത് Proceed for Payment എന്നതിൽ ക്ലിക്ക് ചെയ്യുക.
  • GRN നമ്പർ കോപ്പി ചെയ്തതിനു ശേഷം Ok ബട്ടൺ അമർത്തുക.
  • തുടർന്ന് പണം അടച്ചതിനു ശേഷം ലഭിക്കുന്ന E-FEE RECIEPT ൽ Print Owner Details എന്നുള്ളത് Print ചെയ്യുകയോ പിന്നീട് print എടുക്കുന്നതിനായി സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയുക ( ഈ റെസിപ്റ്റ്ന്റെ പ്രിൻറ് RT ഓഫീസിൽ മറ്റു രേഖകൾക്കു ഒപ്പം കൊടുക്കേണ്ടതാണ് )
  • ശേഷം ഏറ്റവും താഴെയായുള്ള Upload Document എന്നുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Financer നൽകിയ Form 35, NOC കൂടാതെ RC ഓണറുടെ Address Proof (ആധാർ കാർഡ് ) എന്നിവ  യഥാസ്ഥാനങ്ങളിൽ upload (Maximum document file size 199kb ) ചെയ്തതിന് ശേഷം Sub Category സെലക്ട് ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് മുകളിൽ കാണുന്ന Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
 വാഹനത്തിന്റെ RC ,Insurance ,Polution , Form 35 ,NOC ,E-Recipt എന്നിവ നിങ്ങളുടെ വാഹനത്തിന്റെ RT ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.( ഇപ്പോൾ പോസ്റ്റൽ ഫീ കൂടി അടക്കുന്നത് കൊണ്ട് പേപ്പറുകൾ തിരികെ ലഭിക്കുവാനായി കവറുകൾ ഒന്നും വെക്കേണ്ട ആവശ്യം ഇല്ല .)
കൊറോണയുടെ പശ്ചാത്തലത്തിൽ RT ഓഫീസിലെ ബോക്സിൽ ആണ് നിക്ഷേപിക്കേണ്ടത് എങ്കിൽ ഈ രേഖകൾ ഒരു കവറിൽ ആക്കി ബോക്സിൽ നിക്ഷേപിക്കുവാൻ ശ്രെദ്ധിക്കുക.