saranya scheme kerala | ശരണ്യ പദ്ധതി വഴി 50000 രൂപ പലിശരഹിത വായ്പ | saranya padhathi
കേരളത്തിലെ സ്ത്രീകൾക്കായി employment exchange വഴി കേരള സർക്കാർ ആരംഭിച്ച പലിശരഹിത വായ്പ പദ്ധതിയാണ് ശരണ്യ സ്വയം തൊഴിൽ പദ്ധതി.
Saranya Self Employment Scheme is an interest free loan scheme launched by the Government of Kerala through employment exchange for women in Kerala. Saranya Self Employment Scheme is an interest free loan scheme launched by the Government of Kerala through employment exchange for women in Kerala.
ആർക്കൊക്കെയാണ് ഇതിന് അപേക്ഷിക്കാൻ സാധിക്കുന്നത് ?
- തൊഴിൽ രഹിത വിധവകൾ
- നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിരിക്കുന്നവർ
- ഭർത്താവ് ഉപേക്ഷിക്കുകയോ കാണാതാവുകയോ ചെയ്യ്തവർ
- 30 വയസ്സ് കഴിഞ്ഞ വിവാഹം കഴിക്കാത്തവർ
- പട്ടികവിഭാഗത്തിലെ കല്യാണം കഴിക്കാത്ത അമ്മമാർ
- ഭിന്നശേഷിയുള്ള സ്ത്രീകൾ
- മാരക രോഗങ്ങൾ ബാധിച്ച ഭർത്താവുള്ള സ്ത്രീകൾ.
നിബന്ധനകൾ
- എംപ്ലോയ്മൻ്റ് എക്സ്ചേഞ്ച്ൽ രജിസ്റർ ചെയ്തിരിക്കുന്ന തൊഴിൽ രഹിതർ ആയിരിക്കണം
- വയസ്സ് 18 നും 55 നും ഇടയിൽ ആയിരിക്കണം
- വിവാഹം കഴിക്കാത്തവർ 30 വയസ്സ് കഴിഞ്ഞിരിക്കണം
- കുടുംബത്തിൽ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയരുത്
- വിദ്യാർത്ഥികൾ ആയിരിക്കരുത്
മുൻഗണന ആർക്കൊക്കെ ?
- ബിരുദധാരികൾ
- പ്രോഫഷനൽ അല്ലെങ്കിൽ സാങ്കേതിക യോഗ്യതയുള്ളവർ
- ITI/ITC ട്രേഡുകളിൽ സർട്ടിഫിക്കറ്റ് ഉള്ളവർ
എന്തൊക്കെയാണ് ഈ പദ്ധതി വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ?
- 50000 രൂപവരെ സ്വയംതൊഴിലിനായി പലിശരഹിത വായ്പ
- ആവശ്യമെങ്കിൽ ഒരു ലക്ഷം വരെ അനുവദിക്കും ( മുകളിലുള്ള തുകയ്ക്ക് 3 ശതമാനം പലിശ ഈടാക്കും)
- 25000 രൂപ വരെ സബ്സിഡി ആയി അനുവദിക്കും
- തുകയുടെ 50% തിരിച്ചടച്ചവർക്ക് വികസനത്തിനായി അനുവദിച്ച തുകയുടെ 80% ഒരിക്കൽ കൂടി വീണ്ടും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കും.
വായ്പാ തിരിച്ചടവ് കാലാവധി.
5 വർഷം., പ്രതിമാസം 420 രൂപ
എങ്ങനെയാണ് ശരണ്യ പദ്ധതിക്കായി അപേക്ഷിക്കേണ്ടത് ?
- ചുവടെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുക്കുക.
- ആരംഭിക്കാൻ പോകുന്ന പദ്ധതിയുടെ വിവരങ്ങൾ ഉൾപ്പെടെ ഫോം പൂരിപ്പിയ്ക്കുക
- Address തെളിയിക്കുന്നതിനുള്ള രേഖ , വയസ്സ് തെളിയിക്കാൻ ഉള്ള രേഖ , ബാങ്ക് പാസ്ബുക്ക്ൻ്റെ copy സഹിതം അപേക്ഷ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കുക.
എങ്ങനെയാണ് ശരണ്യ പദ്ധതി അനുവദിക്കുന്നത് ?
- Collecter അധ്യക്ഷനായ ജില്ലാതല സമിതി അപേക്ഷകയുമായി കൂടിക്കാഴ്ച നടത്തി ഇത്ര തുക വായ്പയായി നൽകണമെന്ന് തീരുമാനിക്കും
- വായ്പ ലഭ്യമാകുന്നവർക്ക് RSETI മുഖേന പരിശീലനം നൽകും
- ശേഷം ബാങ്ക് അക്കൗണ്ട്ലേക്ക് പണം കൈമാറും.
ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിലില്ലായ്മ വേതനം ലഭ്യമാകില്ല.
ശരണ്യ പദ്ധതി വീഡിയോ കാണാം.
Posted by: Govdotin admin
June 5, 2022
Tags: information job subsidy
Categories: GOVERNMENT SCHEME, SARANYA SCHEME,