പട്ടികജാതി വിദ്യാർഥികൾക്ക് Laptop വാങ്ങാൻ ധനസഹായം | SC Students Laptop Scheme 2026 Kerala

കേരളത്തിലെ പട്ടികജാതി (SC) വിദ്യാർഥികൾക്ക് Laptop Purchase Financial Assistance 2026-27 പദ്ധതിയിലൂടെ ലാപ്ടോപ്പ് വാങ്ങാൻ ₹30,000 ധനസഹായം ലഭിക്കും. സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ Professional Courses, Degree, Diploma, PG Courses എന്നിവയിൽ 2026-27 അധ്യയന വർഷം First Year പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ആർക്കൊക്കെ Apply ചെയ്യാം?

  • SC (Scheduled Caste) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളായിരിക്കണം.
  • 2026-27 Academic Year-ൽ അംഗീകൃത കോഴ്സുകളിൽ First Year പഠിക്കുന്നവരായിരിക്കണം.
  • e-Grantz Scholarship ലഭിക്കുന്നവരായിരിക്കണം.
  • Family Annual Income ₹5 Lakhs-ൽ താഴെയായിരിക്കണം.
  • Aadhaar Linked Bank Account ഉണ്ടായിരിക്കണം.
  • Merit അല്ലെങ്കിൽ Reservation Quota വഴി Admission നേടിയവരായിരിക്കണം.
  • മറ്റേതെങ്കിലും Government Department അല്ലെങ്കിൽ Agency വഴി Laptop Purchase Assistance ലഭിച്ചവരാകരുത്.

ഏതൊക്കെ Courses-ന് അപേക്ഷിക്കാം?

Diploma Courses, MBBS, BDS, BAMS, BHMS, B.Tech, B.Arch, M.Tech, MBA, MCA, MSW, MSc, PhD, M.Phil, LLB, LLM, BCA, B.Com, BSc Computer Science, Animation & Graphic Designing, Mass Communication, Travel & Tourism Management, CA, CS, CWA തുടങ്ങി സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

എങ്ങനെ Apply ചെയ്യാം?

അപേക്ഷ പഠിക്കുന്ന Educational Institution Head മുഖേനയാണ് Online ആയി സമർപ്പിക്കേണ്ടത്. ആവശ്യമായ Documents, Details എന്നിവ സ്ഥാപനമേധാവിക്ക് കൈമാറി e-Grantz Portal വഴി അപേക്ഷാ നടപടികൾ പൂർത്തിയാക്കണം.

Application Last Date: March 31, 2027

കൂടുതൽ വിവരങ്ങൾക്ക്:

Comments are closed.