പെട്രോൾ ഡീസൽ വിലകൾ പോലെ തന്നെ ഗ്യാസ് വിലയും കുതിച്ചുയർന്നിരുന്നു, ഇപ്പോൾ അത് 1000 നും മുകളിൽ എത്തി നിൽക്കുമ്പോളാണ് കുറച്ചു ആൾക്കാർക്കെങ്കിലും  ആശ്വാസമായി 200 രൂപ സബ്‌സിഡി ( SUBSIDY ) കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ചത്. എന്നാൽ ഇത് എല്ലാവർക്കും ലഭ്യമാകില്ല, കേരളത്തിൽ ( KERALA ) ഇത് ആർക്കൊക്കെ ലഭിക്കുമെന്നും , ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്നും നോക്കാം !
Gas subsidy of Rs 200 announced by the Central Government. But it is not available to everyone, let’s see who gets it in Kerala and what needs to be done for it!

കേരളത്തിൽ ഗ്യാസ് സിലിണ്ടർ 200 രൂപ സബ്‌സീഡി ആർക്കൊക്കെ ?

ഇരുപത് ലക്ഷത്തിൽ അധികം വരുന്ന കേരളത്തിലെ ഉജ്ജ്വൽ യോജന ( Ujjwala Yojana )പദ്ധതിയിൽ അഗമായുള്ളവർക്ക്. ( ഇതിൽ അംഗമായി ഉള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇനി മുതൽ ഗ്യാസ് വാങ്ങുമ്പോൾ 200 രൂപ സബ്‌സീഡി എത്തിയിരിക്കും ), കൂടാതെ ഇനി മുതൽ ഉജ്ജ്വൽ യോജന പദ്ധതിയിൽ അംഗമാകുന്നവർക്ക് കൂടി ഈ സബ്‌സിഡി ലഭ്യമാകും.

എന്താണ് ഉജ്ജ്വൽ യോജന ( Ujjwala Yojana ) പദ്ധതി?

സാധാരണ കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് അദ്ധ്വാനഭാരം കുറക്കുവാനും , വിറകടുപ്പുകൾ പോലുള്ളവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചു രോഗങ്ങൾ വരുവാതിരിക്കുവാനുമായി ഗ്യാസ് അടുപ്പിനും സിലിണ്ടറിനുമായി 1600 രൂപയുടെ ധനസഹായം കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചത്. കൂടാതെ കോവിഡ് കാലത്തു 3 സൗജന്യ സിലിണ്ടറുകളും ഈ പദ്ധതിയിൽ ഉള്ളവർക്ക് അനുവദിച്ചിരുന്നു. സ്ത്രീകളുടെ പേരിലാണ് ഉജ്ജ്വൽ യോജന വഴിയുള്ള ഗ്യാസ് കണക്ഷൻ ലഭിക്കുക.

ആർക്കൊക്കെ ഉജ്ജ്വൽ യോജന പദ്ധതിയിൽ അംഗങ്ങളാകാം?

  • ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർ
  • പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം
  • കേരളത്തിൽ മഞ്ഞ റേഷൻ കാർഡ് ഉള്ളവർ
  • പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾ
  • വനവാസികൾ (ആദിവാസികൾ )
  • പിന്നോക്ക വിഭാഗക്കാർ
  • തോട്ടം തൊഴിലാളികൾ
  • ദ്വീപുകളിൽ താമസിക്കുന്നവർ
എന്നിവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

എങ്ങനെയാണ് ഉജ്ജ്വല യോജനപദ്ധതിയുടെ ഗുണങ്ങൾ ലഭ്യമാകുക?

പദ്ധതി പ്രകാരം അഗത്വമുള്ള സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരിക്കും സബ്‌സിഡി തുക ലഭ്യമാകുക.

എങ്ങനെ ഉജ്ജ്വല യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം?

ഓൺലൈനായി https://www.pmuy.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഓഫ്‌ലൈനായി അപേക്ഷിക്കുവാൻ താഴെയുള്ള ഫോം ഡൌൺലോഡ് ചെയ്ത് അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ നൽകിയാലും മതിയാവും.

ആരാണ് അപേക്ഷിക്കേണ്ടത്?

  • അപേക്ഷകർ സ്ത്രീ ആയിരിക്കണം .
  • 18 വയസ്സ് പൂർത്തിയായിരിക്കണം.
  • അപേക്ഷകയുടെ കുടുംബാങ്ങങ്ങളുടെ പേരിൽ പാചക വാതക കണക്ഷൻ ഉണ്ടായിരിക്കരുത്.
Video : ഉജ്ജ്വല യോജന സബ്‌സീഡി