ഇപ്പാൾ നമ്മുടെ ഇന്ത്യയിലെ സുഗമമായ കാര്യങ്ങളുടെ നടത്തിപ്പിന് ആധാർ കാർഡ് കൂടിയേ തീരു. ഏതൊരു കാര്യങ്ങൾക്ക് ചെന്നാലും ആധാർ കാർഡ് ചോദിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ നമ്മുടെ കൈവശം ഉള്ള ആധാർകാർഡിൽ തെറ്റുകൾ കടന്നു കൂടുന്നത് പതിവാണ്. നമ്മുടെ വിവരങ്ങൾ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നത് കൊണ്ട് തന്നെ തെറ്റുകൾ കയറിക്കൂടാൻ സാധ്യത കൂടുതൽ ആണ്. അപ്പോൾ നമുക്ക് സ്വന്തമായി നമ്മുടെ ആധാർ കാർഡിലെ തെറ്റുകൾ തിരുത്തി (update Aadhaar card information ) മറ്റൊരു കാർഡ് സ്വന്തമാക്കിയാലോ? നമ്മുടെ വിവരങ്ങൾ നമ്മെക്കാൾ നന്നായി ആർക്ക് കൊടുക്കാൻ സാധിക്കും അല്ലെ?

ഒരു ജനസേവന കേന്ദ്രങ്ങളുടെയും സഹായമില്ലാതെ നമ്മുടെ പൈസയും ലാഭിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ ആധാർകാർഡിലെ വിവരങ്ങൾ തിരുത്തി  പുതിയൊരു കാർഡ് എടുക്കാവുന്നതാണ്.

എങ്ങനെ ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാം അല്ലെങ്കിൽ തിരുത്താം ?

ഇതിനായി നമ്മൾ uidai.gov.in എന്ന ഒരു വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
  • നിങ്ങളുടെ മൊബൈലിലെയോ കംപ്യൂട്ടറിലെയോ വെബ് ബ്രൗസറിൽ uidai.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • അതിൽ My Aadhaar എന്ന മെനുവിന് കീഴിൽ Update Your Aadhaar സെക്ഷനിൽ Update Demographic Data Online എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Proceed to Update Aadhaar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം നിങ്ങളുടെ Aadhaar Number, Captcha Verification എന്നിവ ടൈപ്പ് ചെയ്തു കൊടുക്കുക.
  • ശേഷം Send OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നമ്പർ ടൈപ്പ് ചെയ്ത് Login ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Update Demographic Data എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങൾക്ക് change ചെയ്യണ്ടവ  ഏതാണോ അവ സെലക്ട് ചെയ്ത് ( Language, Name, Gender, Date of Birth, Address, Mobile Number, Email)  Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന popup box ൽ Yes, I am aware of this. എന്ന check box ടിക്ക് ചെയ്ത് Proceed ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് മാറ്റങ്ങൾ വരുത്തേണ്ടവ ടൈപ്പ് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ ശരിയായ വിവരങ്ങൾ ഉള്ള  ഏതങ്കിലും രേഖ അപ്‌ലോഡ് ചെയ്ത് കൊടുക്കുവാനായി document എന്ന ഭാഗത്ത് ഏത് ഡോക്യുമെന്റ് ആണ് അപ്‌ലോഡ് ചെയ്യുന്നത് എന്ന് സെലക്ട് ചെയ്തു കൊടുക്കുക. ( ഏതൊക്കെ documents proof ആയി ഉപയോഗിക്കാം എന്ന് നോക്കാം ? )
  • അപ്‌ലോഡ് ചെയ്യുവാനായി Upload Document എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ proof അപ്‌ലോഡ് ചെയ്യുക. (  Maximum 2 MB, Jpg,Png,Pdf )
  • ശേഷം Preview ക്ലിക്ക് ചെയ്യുക.
  • ശേഷം നമ്മൾ അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ എല്ലാം ശരിയാണ് എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിയതിനു ശേഷം payment ചെയ്‌യുക.
  • ശേഷം AcknowledgementSlip സേവ് ചെയ്ത് സൂക്ഷിക്കുക.
നിങ്ങളുടെ രേഖകൾ പരിശോധിച്ചതിനു ശേഷം നിങ്ങളുടെ അധാർകാർഡിൽ അപ്ഡേഷന് ചെയ്ത് ലഭിക്കുന്നതാണ്.