Village map ഓൺലൈനായി ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും. നിങ്ങളുടെ ജില്ല , താലൂക്ക് , വില്ലേജ് , ബ്ലോക്ക് നമ്പർ , സർവേ നമ്പർ എന്നിവ അറിയുമെങ്കിൽ ഫ്രീ ആയി സർക്കാർ വെബ്സൈറ്റിൽ നിന്നും നിങ്ങളുടെ വസ്തുവിന്റെ അളവും അതിന്റെ കിടപ്പും അടങ്ങുന്ന വ്യക്തമായ രൂപരേഖ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും.

Village map can be downloaded online now. If you know your district, taluk, village, block number and survey number, you can download a clear map containing the dimensions and layout of your property from the government website for free.

എങ്ങനെയാണ് Village map ഓൺലൈനായി ഡൌൺലോഡ് ചെയ്യുന്നത് ?

ഇതിനായി E-maps എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത് ( ലിങ്ക് ഏറ്റവും ചുവടെ നൽകിയിരിക്കുന്നു.) ഈ വെബ്സൈറ്റിൽ കയറി നിങ്ങളുടെ വസ്തുവിന്റെ District,Taluk,Village, Block No, Survey No, Sub Division No എന്നിവ നൽകി Search എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നമ്മുടെ വസ്തുവിന്റെ വില്ലേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രൂപരേഖ കാണാൻ സാധിക്കും , കൂടാതെ പ്ലോട്ടിനെ കുറിച്ചുള്ള വിവരങ്ങളും , ഉടമസ്ഥന്റെ വിവരങ്ങളും കാണാവുന്നതാണ്. Map Sketch എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ രൂപരേഖ PDF ആയി ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൂടാതെ മറ്റ് വസ്തുക്കളെ കുറിച്ച് അറിയുവാനും ദൂരവും , വിസ്തീർണ്ണവും അളക്കുവാനും ഇവിടെ സാധിക്കും.

Village map ഓൺലൈനായി ഡൌൺലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക് :

https://emaps.kerala.gov.in

വില്ലജ് മാപ്പ് ഓൺലൈനായി ഡൌൺലോഡ് ചെയ്യുന്ന വീഡിയോ കാണാം.