By using the registration number of the vehicle, it is possible to know the details of that vehicle on Parivahan, a government website. Here we look at how to know the details of the owner of the vehicle using the registration number and to know things like the duration and insurance period of the vehicle.

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റ് ആയ പരിവാഹനിൽ കൂടെ ആ വാഹനത്തിൻറെ ഡീറ്റെയിൽസ് അറിയാൻ സാധിക്കുന്നതാണ്. എങ്ങനെയാണ്  രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയുടെ ഡീറ്റെയിൽസ് അറിയുന്നതെന്നും  വാഹനത്തിൻറെ കാലാവധിയും ഇൻഷുറൻസ് കാലാവധിയും മുതലായ കാര്യങ്ങൾ അറിയുന്നതെന്നും ആണ് ഇവിടെ നോക്കുന്നത്.

എങ്ങനെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച്  Parivahan വെബ്സൈറ്റിൽ നിന്നും  വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാം?

ഇതിനായി  Parivahan വെബ്സൈറ്റ് സന്ദർശിക്കുക വെബ്സൈറ്റിന്റെ ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.

പരിവാഹൻ വെബ്സൈറ്റിൽ  മെയിൻ മെനുവിലെ Informational Service എന്നതിലെ Know your vehicle details എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.

(ഇപ്പൊ  നമ്മൾ Citizen Loginൽ എത്തുന്നതാണ്,  നമുക്ക് ഇവിടെ അക്കൗണ്ട് ഇല്ലാത്തതുകൊണ്ട് Create account എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക)

ഇപ്പൊ നമ്മള് New user registration എന്ന ഫോമിൽ എത്തും.

Mobile number എന്ന ഭാഗത്ത് നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുക.

Email id എന്ന ഭാഗത്ത് നിങ്ങളുടെ ഒരു ഇമെയിൽ ഐഡി കൊടുക്കുക.

Generate OTP എന്ന  ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ മൊബൈലിലോ ഇമെയിൽ ഐഡിയിലോ വരുന്ന OTP കോഡ് OTP എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുക്കുക.

Verify എന്ന  ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ OTP for Citizen user has been verified  എന്ന് കാണിക്കുന്നതാണ്.

Name എന്ന ഭാഗത്ത് നിങ്ങളുടെ full name കൊടുക്കുക.

Password എന്ന ഭാഗത്ത് നിങ്ങൾ ഒരു പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു കൊടുക്കുക.

Confirm Password എന്ന ഭാഗത്തെ മുകളിൽ കൊടുത്തിരിക്കുന്ന അതേ പാസ്‌വേഡ് തന്നെ ടൈപ്പ് ചെയ്തു കൊടുക്കുക.

Save എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ Citizen user has been created successfully എന്ന് കാണാവുന്നതാണ്.

Back to vehicle search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Mobile number എന്ന ഭാഗത്ത് മുൻപ് കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.

Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Password എന്ന ഭാഗത്ത് മുൻപു കൊടുത്തിരിക്കുന്ന പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു കൊടുക്കുക.

 Countinue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 

ഇപ്പോൾ Vehicle Registration Status ൽ എത്തുന്നതാണ്.

എൻറർ വെഹിക്കിൾ നമ്പർ എന്ന ഭാഗത്ത്  നിങ്ങൾ തിരയാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ നമ്പർ കൊടുക്കുക

Varification code എന്ന ഭാഗത്ത് മുകളിൽ കാണുന്ന  കോഡ് ടൈപ്പ് ചെയ്തു കൊടുക്കുക.

Vehicle search എന്ന  ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ RC status എന്ന ഭാഗത്ത് വെഹിക്കിൾ ഡീറ്റെയിൽസ് കാണാവുന്നതാണ്. 

എങ്ങനെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച്  Parivahan വെബ്സൈറ്റിൽ നിന്നും  വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാം എന്ന Youtube Video കാണൂ..

രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാനുള്ള Parivahan വെബ്സൈറ്റ് സന്ദർശിക്കൂ…

രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച്  Parivahan വെബ്സൈറ്റിൽ നിന്നും  വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..